LiveTV

Live

Kuwait

കുവൈത്തിൽ 119 പേർക്ക് കൂടി കോവിഡ്; പുതിയ രോഗികളിൽ  75 ഇന്ത്യക്കാർ

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1524 ആയി

കുവൈത്തിൽ 119  പേർക്ക് കൂടി കോവിഡ്; പുതിയ രോഗികളിൽ  75  ഇന്ത്യക്കാർ

കുവൈത്തിൽ 119 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ  രാജ്യത്തെ  കോവിഡ്  കേസുകളുടെ എണ്ണം 1524 ആയി.  ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 75 പേർ ഇന്ത്യക്കാരാണ്.  ഇതോടെ രാജ്യത്തെ കോവിഡ്  ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 860 ആയി.

പുതിയ രോഗികളിൽ 68 ഇന്ത്യക്കാർ ഉൾപ്പെടെ 102 പേർ  നേരത്തെ കോവിഡ്  സ്ഥിരീകരിച്ചവരുമായുള്ള  സമ്പർക്കത്തെ തുടർന്നു നിരീക്ഷണത്തിൽ  ഉണ്ടായിരുന്നവരാണ്.  7 ഇന്ത്യക്കാർ ഉൾപ്പെടെ 13 പേർക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടൻ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നും മടങ്ങിയെത്തിയ രണ്ട് വീതം കുവൈത്ത് പൗരന്മാർക്കും ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ചികിത്സയിലുണ്ടായിരുന്നവരിൽ 19 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ  രാജ്യത്തു കോവിഡ് രോഗം ഭേദമായവരുടെ എണ്ണം 225 ആയി. നിലവിൽ 1296 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 32 പേർ  തീവ്രപരിചരണ വിഭാഗത്തിലാണ്. കോവിഡ് മൂലം ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്.