LiveTV

Live

Kuwait

കുവൈത്തിൽ ജലീബ് അൽ ശുയൂഖ്, മെഹ്ബൂല എന്നിവിടങ്ങളിൽ ലോക്ഡൗൺ പ്രാബല്യത്തിലായി

കുവൈത്തിൽ ജലീബ് അൽ ശുയൂഖ്, മെഹ്ബൂല എന്നിവിടങ്ങളിൽ ലോക്ഡൗൺ പ്രാബല്യത്തിലായി

കുവൈത്തിൽ ജലീബ് അൽ ശുയൂഖ്, മെഹ്ബൂല എന്നിവിടങ്ങളിൽ ലോക്ഡൗൺ പ്രാബല്യത്തിലായി. ഇരു പ്രദേശങ്ങളും സുരക്ഷാവിഭാഗത്തിന്റെ പൂർണ നിയന്ത്രണത്തിലാണെങ്കിലും ജന ജീവിതത്തെ ലോക്ഡൗൺ കാര്യമായി ബാധിച്ചില്ല. വിദേശികൾക്കിടയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ആണ് ജലീബ് അൽ ശുയൂഖ്, മെഹ്ബൂല പ്രദേശങ്ങളിൽ രണ്ടാഴ്ചക്കാലത്തേക്കു ലോക്ഡൗൺ നടപ്പാക്കിയത്. സാമൂഹ്യ വ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി.

ലോക്ഡൗൺ പ്രാബല്യത്തിലായ ആദ്യ ദിവസം അബ്ബാസിയയിലെ മെഹ്ബൂലയിലും ജനജീവിതം സാധാരണനിലയിലായിരുന്നു. ബക്കാലകളും സൂപ്പർമാർക്കറ്റുകളും മറ്റും തുറന്നു പ്രവർത്തിച്ചു. എൻട്രി എക്സിറ്റ് പോയിന്റുകളിൽ കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ സമൂഹം കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളാണ് ജലീബ് അൽ ശുയൂഖും മഹ്ബൂലയും. ഈ പ്രദേശങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ നിരവധി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. നിരവധി പേർ നിരീക്ഷണത്തിലുമുണ്ട്.