LiveTV

Live

Kuwait

കുവൈത്തിൽ ആദ്യ കോവിഡ് 19 മരണം സ്ഥിരീകരിച്ചു

46 വയസ്സുള്ള  ഗുജറാത്ത് സ്വദേശിയാണ്  മരിച്ചത്.  രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം  479 ആയി ഉയര്‍‌ന്നു

കുവൈത്തിൽ ആദ്യ കോവിഡ് 19 മരണം സ്ഥിരീകരിച്ചു

കുവൈത്തിൽ ആദ്യ കോവിഡ്  മരണം സ്ഥിരീകരിച്ചു. 46 വയസ്സുള്ള  ഗുജറാത്ത് സ്വദേശിയാണ്  മരിച്ചത്.  കുവൈത്തില്‍ ഇന്ന്  62 പേർക്കുകൂടി കോവിഡ്  സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം  479 ആയി ഉയര്‍‌ന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 50 പേര്‍‌ ഇന്ത്യക്കാരാണ്.

കോവിഡ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗുജറാത്ത് സ്വദേശി വിനയകുമാർ ആണ് വെള്ളിയാഴ്ച രാത്രി ജാബിർ ആശുപത്രിയിൽ വെച്ച് മരിച്ചത്. കോവിഡ് മൂലമുള്ള രാജ്യത്തെ ആദ്യമരണമാണിത്.

തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു . വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായും മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു.

ശനിയാഴ്ച 62 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 479 ആയി ഉയർന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 50 പേർ ഇന്ത്യക്കാരാണ്. കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 165 ആയി.

ആറ് ഈജിപ്ത് പൗരന്മാർ, നാല് ബംഗ്ലാദേശ് പൗരന്മാർ, ഒരു പാകിസ്ഥാൻ പൗരൻ, ഒരു ഇറാനി എന്നിവർക്കാണ് ഇന്ത്യക്കാർക്ക് പുറമെ കോവിഡ് 19 സ്ഥിരീകരിച്ചത്. നേരത്തെ ചികിത്സയിൽ ഉണ്ടായിരുന്നവരിൽ പതിനൊന്നു പേരുടെ അസുഖം ഭേദമായതായും അധികൃതർ അറിയിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 93 ആയി. നിലവിൽ 385 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ പതിനേഴ് പേർ തീവ്രപരിചരണവിഭാഗത്തിലാണ്. 2474 പേർ നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.