LiveTV

Live

Kuwait

കുവെെത്തില്‍ പൊതുമാപ്പ് നടപടികള്‍ തുടങ്ങി

കുവെെത്തില്‍ പൊതുമാപ്പ് നടപടികള്‍ തുടങ്ങി

കുവൈത്തിൽ പൊതുമാപ്പ് രെജിസ്ട്രേഷൻ നടപടികൾ തുടരുന്നു. നിലവിൽ ഫിലിപ്പൈൻ പൗരന്മാരുടെ അപേക്ഷകളാണ് സ്വീകരിക്കുന്നത്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി 300 ഫിലിപ്പൈൻ പൗരന്മാര നാട്ടിലേക്ക് മടങ്ങിയാതായി അധികൃതർ അറിയിച്ചു.

താമസരേഖകൾ ഇല്ലാത്ത ഇന്ത്യക്കാർ ഏപ്രിൽ പതിനൊന്നു മുതൽ പന്തിനഞ്ചു വരെയുള്ള തിയ്യതികളിലാണ് രെജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകേണ്ടത്. താമസരേഖകൾ ഇല്ലാത്ത വിദേശികൾക്ക് പിഴ കൂടാതെ നാട്ടിലേക്കു മടങ്ങാൻ ഏപ്രിൽ ഒന്ന് മുതൽ 30 വരെയാണ് കുവൈത്ത് ആഭ്യന്തരമന്ത്രാലയം ഇളവ് അനുവദിച്ചിരിക്കുന്നത്. ഈ സമയത്തിനുള്ളിൽ ഇളവ് പ്രയോജനപ്പെടുത്താൻ മുന്നോട്ടു വരുന്നവരുടെ യാത്രാച്ചെലവ് കുവൈത്ത് ഗവണ്മെന്റ് വഹിക്കുമെന്നറിയിച്ചിട്ടുണ്ട്.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വിമാന സർവീസ് പുനരാരംഭിക്കുന്നത് വരെയുള്ള താമസ സൗകര്യവും അധികൃതർ ഒരുക്കും. തിരിച്ചു പോകുന്നവർക്ക് പുതിയ വിസയിൽ പിന്നീട് കുവൈത്തിലേക്ക് വരുന്നതിനും തടസ്സമുണ്ടാകില്ല. പൊതുമാപ്പ് നടപടികൾക്കായി സ്ത്രീകൾക്കും പുരുഷന്മാർക്കും ഫര്വാനിയയിൽ പ്രത്യേകം കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

ഏപ്രിൽ അഞ്ചു വരെ ഫിലിപ്പൈൻ പൗരന്മാരുടെ അപേക്ഷകളാണ് സ്വീകരിക്കുന്നത് ഇന്ത്യക്കാർ ഏപ്രിൽ 11 മുതൽ ഏപ്രിൽ 15 വരെയുള്ള തിയ്യതികളിലാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്. താമസരേഖകൾ ഇല്ലാത്തവരുടെ സ്‌പോൺസർമാരുടെ പട്ടിക തയാറാക്കാൻ ആവശ്യപ്പെട്ടതായും വിസക്കച്ചവടം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും ക്യാമ്പ് സന്ദർശിച്ച ആഭന്തര മന്ത്രി അനസ് അൽസ്വാലിഹ്‌ പറഞ്ഞു.

ഇളവ് കാലം പ്രയോജനപ്പെടുത്താത്ത വിദേശികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പരിശോധനയിൽ പിടിയിലായാൽ തിരിച്ചു വരാനാകാത്ത വിധം നാടുകടത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.