LiveTV

Live

Kuwait

കുവൈത്തിൽ 23 പേർക്ക് കൂടി കോവിഡ്; 10 പേര്‍ ഇന്ത്യൻ പ്രവാസികൾ 

രാജ്യത്ത് കോവിഡ്  രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം  289 ആയി. ചികിത്സയിലുള്ളവരിൽ 35 പേർ  ഇന്ത്യക്കാർ   

 കുവൈത്തിൽ 23 പേർക്ക് കൂടി കോവിഡ്; 10 പേര്‍ ഇന്ത്യൻ പ്രവാസികൾ 

കുവൈത്തിൽ 10 ഇന്ത്യക്കാരടക്കം 23 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 289 ആയി. രോഗികളുമായി സമ്പർകത്തിലായത് വഴിയാണ് ഇന്ത്യക്കാർക്ക് വൈറസ് ബാധിച്ചത്. കോവിഡ്-19 ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 35 ആയി ഉയർന്നിരിക്കുന്നു. ഇതോടൊപ്പം പതിനൊന്ന് കുവൈത്ത് പൗരന്മാർ, രണ്ട് ബംഗ്ലാദേശ് പൗരന്മാർ എന്നിവർക്കാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 73 പേരാണ് രോഗ മുക്തരായത് . 83 വയസ്സുള്ള കുവൈത്തി വനിതയാണ് ചൊവാഴ്ച രോഗവിമുക്തി നേടിയത്. നിലവിൽ ചികിത്സയിലുള്ള 216 രോഗികളിൽ 13 പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.