LiveTV

Live

Kuwait

കുവൈത്തിൽ കോവിഡ്  ബാധിച്ചു ചികിത്സയിലായിരുന്ന ഫിലിപ്പൈൻ യുവതി അമ്മയായി

ഏഴുമാസം ഗർഭിണിയായിരുന്ന ഇവർ സിസേറിയനിലൂടെയാണ് കുഞ്ഞിന് ജന്മം നൽകിയത്.

കുവൈത്തിൽ കോവിഡ്  ബാധിച്ചു ചികിത്സയിലായിരുന്ന ഫിലിപ്പൈൻ   യുവതി അമ്മയായി

കുവൈത്തിൽ കോവിഡ്  ബാധിച്ചു ചികിത്സയിലായിരുന്ന ഫിലിപ്പൈൻ യുവതി അമ്മയായി. ഏഴുമാസം ഗർഭിണിയായിരുന്ന ഇവർ സിസേറിയനിലൂടെയാണ് കുഞ്ഞിന് ജന്മം നൽകിയത്. കോവിഡ്  പോസിറ്റിവ് ആയതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഫിലിപ്പൈൻ യുവതിയാണ്  ഏഴാം മാസം കുഞ്ഞിന് ജന്മം നൽകിയത് .

അമ്മയുടെയും കുഞ്ഞിന്റെയും  ആരോഗ്യനില പരിഗണിച്ചു ഇവരെ സിസേറിയൻ ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു . പൂർണ വളർച്ചയെത്താത്തതിനാൽ കുഞ്ഞിനെ ഇൻക്യൂബേറ്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്നു ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചു അൽ റായി ദിനപത്രം റിപ്പോർട്ട് ചെയ്തു.