LiveTV

Live

Kuwait

കർഫ്യൂ അല്ലാത്ത സമയത്തും  പുറത്തിറങ്ങരുതെന്ന് കുവൈത്ത്   

  പകൽ സമയങ്ങളിൽ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നാണ്  ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം  

കർഫ്യൂ അല്ലാത്ത സമയത്തും   പുറത്തിറങ്ങരുതെന്ന് കുവൈത്ത്   

പകൽ സമയങ്ങളിൽ ആളുകൾ ഒന്നിച്ചു പുറത്തിറങ്ങുന്നത്  തുടർന്നാൽ  മുഴുവൻ സമയകർഫ്യൂ ഏർപ്പെടുത്തേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി
പകൽ സമയങ്ങളിൽ ആളുകൾ നിയന്ത്രണമില്ലാതെ പുറത്തിറങ്ങുന്നതാണു  കർഫ്യൂ നാളുകളിലെ കാഴ്ച.  ഈ പ്രവണത  കോവിഡ്  വ്യാപനത്തിന്  വഴിയൊരുക്കും എന്നാണു അധികൃതരുടെ ആശങ്ക .   കർഫ്യൂ സമയം കഴിഞ്ഞാലും പരമാവധി വീടുകളിൽ തന്നെ ഇരിക്കണമെന്ന് ആരോഗ്യമന്ത്രലായം ആവർത്തിച്ചു ഉണർത്തുന്നുണ്ട്. ജനങ്ങൾ അനുസരിക്കാൻ തയ്യാറായില്ലെങ്കിൽ  മുഴുവൻ സമയ കർഫ്യു നടപ്പാക്കേണ്ടി വരുമെന്നു  ആരോഗ്യമന്ത്രാലയ വക്താവ് അബ്ദുല്ല അൽ സനദ് പറഞ്ഞു . വൈകീട്ട് അഞ്ചു മണി മുതൽ പുലർച്ചെ നാലുമണി വരെയാണ് കുവൈത്തിൽ കർഫ്യൂ ഏർപ്പെടുത്തിയത് . പകൽ സമയങ്ങളിൽ ജനജീവിതം ഏറെക്കുറെ  സാധാരണ നിലയിലാണ്. റോഡുകളിൽ  തിരക്കും  കുറവല്ല .  എന്നാൽ അഞ്ചുമണി മുതൽ  നിരത്തുകളെല്ലാം പോലീസ് നിയന്ത്രണത്തിലാണ് .തിരിച്ചറിയൽ കാർഡോടെ പുറത്തിറങ്ങാൻ അനുമതിയുണ്ട് .  സൂപ്പർമാർക്കറ്റുകളും  മറ്റും  മൂന്നു മണിവരെയാണ് തുറക്കുന്നത്  കർഫ്യൂ ലംഘിച്ചതിന്  ചൊവാഴ്ചമാത്രം  45 പേരാണ് പിടിയിലായത്. ഇതിൽ എട്ടുപേർ സ്വദേശികളും 37 പേർ വിദേശികളുമാണ്. കാപിറ്റൽ, ഹവല്ലി ഗവർണറേറ്റുകളിലാണ് കൂടുതൽ നിയമലംഘനങ്ങൾ.