LiveTV

Live

Kuwait

കുവൈത്തിൽ ഇന്ന് മുതൽ കർഫ്യൂ

വൈകുന്നേരം അഞ്ച് മുതൽ പുലർച്ചെ നാല് വരെ അനിശ്ചിതകാലത്തേക്കാണ് കർഫ്യൂ

കുവൈത്തിൽ ഇന്ന് മുതൽ കർഫ്യൂ

കുവൈത്തിൽ വൈകുന്നേരം അഞ്ചു മണി മുതൽ പുലർച്ചെ നാലുമണി വരെ കർഫ്യൂ ഏർപ്പെടുത്തി . ശനിയാഴ്ച വൈകീട്ട് ചേർന്ന മന്ത്രിസഭായോഗമാണ് രാജ്യത്ത് അനിശ്ചിതകാലത്തേക്ക് ഭാഗിക കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനിച്ചത് . കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കുവൈത്ത് കൈക്കൊണ്ടു വരുന്ന കടുത്ത നടപടികളുടെ തുടർച്ചയായാണ് കർഫ്യൂ പ്രഖ്യാപനം.

ജനങ്ങൾ നിർദേശങ്ങൾ പാലിക്കാത്തതിനാലാണ് കർഫ്യൂ ഏർപ്പെടുത്താൻ നിര്ബന്ധിതരായതെന്നു ആഭ്യന്തരമന്ത്രി അനസ് അൽ സാലിഹ് പറഞ്ഞു . വൈകീട്ട് അഞ്ചു മണി മുതൽ പുലർച്ചെ വരെ ആണ് കർഫ്യൂ. ജങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല .വീടുകളിൽ കഴിയുന്നവർക്ക് അവശ്യവസ്തുക്കൾ ലഭ്യമാക്കാൻ ഹോം ഡെലിവറി സർവീസ് ആരംഭിക്കാൻ കോ ഓപറേറ്റിവ് സൊസൈറ്റികളുമായി ധാരണയിലെത്താനും മന്ത്രി സഭ നിർദേശം നൽകിയിട്ടുണ്ട് . കർഫ്യൂ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നു അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .. മൂന്ന് വർഷം വരെ തടവും 10000 ദീനാർ പിഴയും ആണ് കർഫ്യൂ നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷ . ഇതോടൊപ്പം സർക്കാർ ജീവനക്കാരുടെ അവധി ഏപ്രിൽ 9 വരെ നീട്ടിയിട്ടുമുണ്ട്. ഏപ്രിൽ പന്ത്രണ്ട് ഞായറാഴ്ച മുതലാണ് സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുക.