LiveTV

Live

Kuwait

കോവിഡ്19: കുവൈത്തിൽ ഒരുമാസത്തേക്ക് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ സൗജന്യം

പ്രതിദിനം അഞ്ച് ജിബി വരെയാണ് സൗജന്യമായി ലഭിക്കുക

കോവിഡ്19: കുവൈത്തിൽ ഒരുമാസത്തേക്ക് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ സൗജന്യം

കുവൈത്തിൽ ഒരുമാസക്കാലം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ സൗജന്യമായി ലഭിക്കും. സൈൻ, എസ്.ടി.സി, ഉരീദു കമ്പനികളാണ് സൗജന്യ സേവനം പ്രഖ്യാപിച്ചത്. മാർച്ച് 22 മുതൽ ഒരു മാസമാണ് ഇന്റര്‍നെറ്റ് സൗജന്യമായി ലഭിക്കുക. പ്രതിദിനം 5 ജി.ബി ഇന്റര്‍നെറ്റും  ലോക്കൽ കോളും സൗജന്യമായി നൽകുന്നത് . മൊബൈൽ കമ്പനികൾ  കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ റെഗുലേറ്ററി അതോറിറ്റി (സിട്ര)യുമായി ഇക്കാര്യത്തിൽ ധാരണയിലെത്തിയതായി  സർക്കാർ വക്താവ് താരിഖ് അൽ മസ്റം അറിയിച്ചു