LiveTV

Live

Kuwait

കുവൈത്തിൽ കോവിഡ് സംശയങ്ങൾക്കായി മലയാളമുൾപ്പെടെയുള്ള ഭാഷകളിൽ സേവനം ലഭ്യമാക്കി ആരോഗ്യമന്ത്രാലയം

അതിനിടെ കുവൈത്തിൽ കോവിഡ് 19 സംശയങ്ങൾക്കായി മലയാളമുൾപ്പെടെയുള്ള ഭാഷകളിൽ സേവനം ലഭ്യമാക്കി ആരോഗ്യ മന്ത്രാലയം

കുവൈത്തിൽ കോവിഡ്  സംശയങ്ങൾക്കായി  മലയാളമുൾപ്പെടെയുള്ള ഭാഷകളിൽ സേവനം ലഭ്യമാക്കി ആരോഗ്യമന്ത്രാലയം

കുവൈത്തിൽ ഇന്ന് ആറു പേർക്ക് കൂടി കോവിഡ് നയന്റീൻ രോഗം സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 148 ആയി. ഇതുവരെ പതിനെട്ടു പേരാണ് രോഗമുക്തി നേടിയത്. നിലവിൽ ചികിത്സയിൽ ഉള്ള 130 പേരിൽ അഞ്ചു പേർ തീവ്ര പിരിചരണ വിഭാഗത്തിലാണ്. ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയ നാല് കുവൈത്ത് സ്വദേശികൾ ഇവരുമായി ബന്ധം പുലർത്തിയ ഒരു കുവൈത്ത് സ്വദേശി, ഒരു ഫിലിപ്പൈൻ പൗരൻ എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കർഫ്യൂ ഏർപ്പെടുത്തുന്നത് ഉൾപ്പെടെ സുപ്രധാന നിർദേശങ്ങൾ ഇന്ന് മന്ത്രിസഭ ചർച്ച ചെയ്യും. കൂടുതൽ കോവിഡ് 19 ടെസ്റ്റുകൾ നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് ഒന്നാമത്. 27888/മില്യൺ ആണ് കുവൈത്തിന്റെ ഗ്രാഫ്. യു.എ.ഇ, ബഹ്‌റൈൻ, സൗത്ത് കൊറിയ, നോർവേ, ചൈന എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. ourworldindata.org എന്ന സംഘടനയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.

ഹോം ക്വാറന്റൈൻ നിർദേശിക്കപ്പെട്ടവർ മിശ്രിഫിൽ പരിശോധനക്ക് എത്തേണ്ടതില്ലെന്നു കാപിറ്റൽ ഹെൽത്ത് അതോറിറ്റി പറഞ്ഞു. നിരീക്ഷണ കാലാവധി അവസാനിച്ചവർക്കു ഓൺലൈൻ വഴി റിപ്പോർട്ട് ചെയ്യാം.

കുവൈത്തിൽ കോവിഡ്  സംശയങ്ങൾക്കായി  മലയാളമുൾപ്പെടെയുള്ള ഭാഷകളിൽ സേവനം ലഭ്യമാക്കി ആരോഗ്യമന്ത്രാലയം

അതിനിടെ കുവൈത്തിൽ കോവിഡ് 19 സംശയങ്ങൾക്കായി മലയാളമുൾപ്പെടെയുള്ള ഭാഷകളിൽ സേവനം ലഭ്യമാക്കി ആരോഗ്യ മന്ത്രാലയം. ഇസ്‌ലാമിക് പ്രസന്റേഷൻ കമ്മിറ്റി, അൽ നജാത്ത് ചാരിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി.

വിളിക്കേണ്ട നമ്പറുകൾ ഉൾപ്പെടുത്തി വിവിധ ഭാഷകളിൽ ഉള്ള ലഘുലേഖയും അധികൃതർ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.