LiveTV

Live

Kuwait

യാത്രാ വിലക്ക് മൂലം കുവൈത്തിൽ കുടുങ്ങിയ പൗരന്മാർക്ക് ബ്രിട്ടീഷ് എംബസിയുടെ വിചിത്ര നിർദേശം

കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് പൗരന്മാര്‍ കയ്യില്‍ പണമില്ലെങ്കില്‍ സക്കാത്ത് ഹൗസ് പോലുള്ള ജീവകാരുണ്യ സംഘടകളില്‍ നിന്ന് സഹായം തേടണമെന്ന് കുവൈത്തിലെ ബ്രിട്ടീഷ് എംബസി

യാത്രാ വിലക്ക് മൂലം കുവൈത്തിൽ കുടുങ്ങിയ പൗരന്മാർക്ക് ബ്രിട്ടീഷ് എംബസിയുടെ വിചിത്ര നിർദേശം

വിമാന യാത്രാ വിലക്ക് മൂലം കുവൈത്തിൽ കുടുങ്ങിയ ബ്രിടീഷ് പൗരന്മാർക്ക് എംബസിയുടെ വിചിത്ര നിർദേശം.  അത്യാവശ്യത്തിനു പണമില്ലെങ്കിൽ സുഹൃത്തുക്കളോടോ  അല്ലെങ്കിൽ   ബൈത്തുസ്സകാത്ത് പോലുള്ള പ്രാദേശിക ചാരിറ്റി സംഘടനകളോടോ സഹായം തേടണം എന്നതാണ് നിർദേശം. കുവൈത്തിലുള്ള ബ്രിടീഷ് പൗരന്മാർക്ക്  സാമ്പത്തിക സഹായം  നൽകാൻ  എംബസിക്കു സാധിക്കില്ലെന്നും യാത്രക്ക് മുൻപ് ഇൻഷുറൻസ് എടുക്കണമെന്ന് പൗരന്മാർക്ക് നിർദേശം നല്കാറുണ്ടെന്നും  എംബസിയുടെ  ട്വിറ്റർ സന്ദേശത്തിൽ  പറയുന്നു.