LiveTV

Live

Kuwait

കുവൈത്ത് ടെലിവിഷന്‍ ചാനലില്‍ മലയാളത്തില്‍ കൊറോണ ബോധവല്‍ക്കരണവുമായി അവതാരക

കുവൈത്ത് ടെലിവിഷനിലെ കാലാവസ്ഥാ അവതാരകയായ മറിയം അൽ ഖബന്ദിയുടെ മലയാളത്തിലുള്ള കൊറോണ ബോധവല്‍ക്കരണ പരിപാടി ശ്രദ്ധേയമാകുന്നു.

കുവൈത്ത് ടെലിവിഷന്‍ ചാനലില്‍ മലയാളത്തില്‍ കൊറോണ ബോധവല്‍ക്കരണവുമായി അവതാരക

കുവൈത്ത് ടെലിവിഷനിലെ കാലാവസ്ഥാ അവതാരകയായ മറിയം അൽ ഖബന്ദിയുടെ മലയാളത്തിലുള്ള കൊറോണ ബോധവല്‍ക്കരണ പരിപാടി ശ്രദ്ധേയമാകുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ മലയാളികൾക്ക് നേരത്തെ സുപരിചിതയാണ് മറിയം. കൊറോണ വൈറസുമായി ബന്ധപ്പെട്ട് കോഴിക്കോടൻ ശൈലിയിലുള്ള മറിയാമിന്റെ ബോധവൽക്കരണ വീഡിയോയാണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. കോഴിക്കോട്ടുകാരിയായ ഉമ്മയിൽനിന്നാണ്  മറിയം അൽ ഖബന്ദി മലയാളം പഠിച്ചത്. 1982ലാണ് അബ്ദുല്ല മുഹമ്മദ് അൽ ഖബന്ദി കോഴിക്കോട് സ്വദേശിനി അയിഷാബിയെ വിവാഹം ചെയ്തത്. മറിയം അൽ ഖബന്ദി തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ നേരത്തെയും നിരവധി മലയാളം വീഡിയോകൾ പങ്കുവെച്ചിരുന്നു.