LiveTV

Live

Kuwait

കോവിഡ് 19;  കുവൈത്തിൽ കടകളും മാളുകളും ബാർബർ ഷോപ്പുകളും അടച്ചിടും

കോവിഡ്  19യുടെ പശ്ചാതലത്തില്‍ കുവൈത്തിൽ കടകളും മാളുകളും ബാർബർ ഷോപ്പുകളും അടച്ചിടും.

കോവിഡ് 19;  കുവൈത്തിൽ കടകളും മാളുകളും ബാർബർ ഷോപ്പുകളും അടച്ചിടും

കോവിഡ്  19ന്റെ   പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി കുവൈത്ത് . ബാർബർ ഷോപ്പുകൾ , സലൂണുകൾ, ഷോപ്പിംഗ് മാളുകൾ ,പൊതുമാർക്കറ്റുകൾ എന്നിവ അടച്ചിടാൻ മന്ത്രിസഭ നിർദേശം നൽകി.   കുട്ടികൾക്കുള്ള വിനോദ കേന്ദ്രങ്ങളും പ്രവർത്തിക്കില്ല. ഫുഡ് സ്റ്റഫ്  സ്റ്റോറുകൾ, സപ്ലൈകോ റേഷൻ  സ്റ്റോർ, ജംഇയകൾ  എന്നിവ തുറന്നുപ്രവർത്തിക്കും. സർക്കാർ വക്താവ് താരിഖ് അൽ മസ്റം  വാർത്താസമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്.

റസ്റ്റോറന്റുകളിലും കോഫീ ഷോപ്പുകളിലും ഒരേസമയം അഞ്ചിൽ കൂടുതൽ ഉപഭോക്താക്കളെ സ്വീകരിക്കരുതെന്നും വരി നിൽക്കുന്ന സാഹചര്യമുണ്ടായാൽ  വ്യക്തികൾ തമ്മിൽ കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കണമെന്നും  മന്ത്രിസഭാ തീരുമാനം വിശദീകരിച്ചു കൊണ്ട്  താരിഖ് അൽമസ്റം  പറഞ്ഞു.