LiveTV

Live

Kuwait

കോവിഡ് 19; കുവൈത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി നമസ്‍കാര നിയന്ത്രണം ഏര്‍പ്പെടുത്തി

കോവിഡ് 19; കുവൈത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി നമസ്‍കാര നിയന്ത്രണം ഏര്‍പ്പെടുത്തി

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പള്ളികളിലെ ജുമുഅ ജമാഅത്തുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ നടപടി കുവൈത്തിന്റെ ചരിത്രത്തിൽ ആദ്യം. നമസ്കാരത്തിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ബാങ്കിന്റെ വചനങ്ങൾക്കൊപ്പം വീട്ടിൽ നിന്ന് നമസ്ക്കരിക്കൂ എന്നു ആഹ്വാനം ചെയ്യാനും ഔകാഫ് മന്ത്രാലയം രാജ്യത്തെ മുഅദ്ദിൻമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

പള്ളികളിൽ ജമാഅത്ത് നൽമസ്ക്കാരങ്ങൾക്ക് വിവിധരാജ്യക്കാരായ ആളുകൾ ഒത്തുചേരുന്ന സാഹചര്യം ഒഴിവാക്കാനും അത് വഴി കോവിഡ് 19 വ്യാപനം കുറക്കാനുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശപ്രകാരം മതകാര്യ മന്ത്രാലയം വെള്ളിഴാഴ്ച മുതൽ പുതിയ തീരുമാനം നടപ്പാക്കിയത്. വെളിയാഴ്ച ആയതിനാൽ ഔദ്യോഗിക അറിയിപ്പ് വരാൻ വൈകിയത് മൂലം ഇന്ന് പലയിടങ്ങളിലും ജുമുഅ നമസ്‍കാരങ്ങൾ നടന്നിരുന്നു. അസർ നമസ്കാരം മുതലാണ് ബാങ്കുകളിൽ പുതിയ ആഹ്വാനം സ്ഥാനം പിടിച്ചത്.

കുവൈത്ത് ചരിത്രത്തിൽ ആദ്യമായാണ് പള്ളികളിൽ ജമാഅത്ത് നമസ്കാരത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ജുമുഅ ജമാഅത്തുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിനൊപ്പം ബാങ്ക് വചനങ്ങളിൽ പുതിയ ആഹ്വാനം കേട്ട് തുടങ്ങിയതും പഴയകാല പ്രവാസികൾക്ക് പോലും ആദ്യ അനുഭവമാണ്.