LiveTV

Live

Kuwait

കോവിഡ് 19; കുവൈത്തില്‍ 20 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ഇതോടെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 100 ആയി

കോവിഡ് 19; കുവൈത്തില്‍ 20 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കുവൈത്തിൽ പുതുതായി 20 പേർക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതോടെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 100 ആയി. നാലുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 847 പേരാണ് ക്യാമ്പുകളിൽ നിരീക്ഷണത്തിലുള്ളത്. ഇറാനിൽ നിന്നെത്തിയ 15 കുവൈത്ത് പൗരന്മാർ, ബ്രിട്ടനിൽ നിന്ന് മടങ്ങിയ കുവൈത്ത് പൗരൻ, അമേരിക്കയിൽ നിന്നെത്തിയ കുവൈത്ത് പൗരൻ, സ്പെയിനിൽ നിന്നെത്തിയ കുവൈത്ത് പൗരൻ, സ്പെയിനിൽ പോയി വന്ന പ്രവാസി, അസർബൈജാനിൽ നിന്നെത്തി രോഗം സ്ഥിരീകരിച്ച പ്രവാസിയുമായി ബന്ധം പുലർത്തിയ രണ്ടു പ്രവാസികൾ എന്നിവർക്കാണ് വെള്ളിയാഴ്ച പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്.