LiveTV

Live

Kuwait

കുവൈത്തിൽ എട്ട് പേർക്ക് കൂടി കോവിഡ്; രോഗബാധിതരുടെ എണ്ണം 80 ആയി

കുവൈത്തില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 80 ആയി.

കുവൈത്തിൽ എട്ട് പേർക്ക് കൂടി കോവിഡ്; രോഗബാധിതരുടെ എണ്ണം 80 ആയി

കുവൈത്തിൽ ഇന്ന് എട്ട് പേർക്ക് കൂടി കോവിഡ്- 19 സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 80 ആയി.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ രണ്ടാഴ്ച പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മാർച്ച് 26 വരെയാണ് പൊതു അവധി. സർക്കാർ ഓഫീസുകൾ ഇനി മാർച്ച് 29ന് മാത്രമാകും കുവൈത്തിൽ പുനരാരംഭിക്കുക. രാജ്യത്ത് നിന്നുള്ള എല്ലാ വാണിജ്യ വിമാന സർവീസുകളും നിർത്തിവെച്ചു. ആളുകൾ ഒത്തുകൂടുന്ന കേന്ദ്രങ്ങൾ എന്ന നിലക്ക് ഷോപ്പുകൾ, ഷോപ്പിങ് മാളുകൾ, ജിംനേഷ്യം, തിയറ്ററുകൾ എന്നിവ അടച്ചിട്ടു.