LiveTV

Live

Kuwait

കോവിഡ്: കുവൈത്തില്‍ രണ്ടാഴ്ച പൊതുഅവധി 

വ്യാഴാഴ്ച മുതൽ മാർച്ച് 26 വരെയാണ് പൊതു അവധി. സർക്കാർ ഓഫിസുകൾ മാർച്ച് 29 ഞായറാഴ്ചയാണ് തുറന്നുപ്രവർത്തിക്കുക.

കോവിഡ്: കുവൈത്തില്‍ രണ്ടാഴ്ച പൊതുഅവധി 

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈത്ത് രണ്ടാഴ്ചത്തേക്ക് പൊതു അവധി പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതൽ മാർച്ച് 26 വരെയാണ് പൊതു അവധി. സർക്കാർ ഓഫിസുകൾ മാർച്ച് 29 ഞായറാഴ്ചയാണ് തുറന്നുപ്രവർത്തിക്കുക.

ഷോപ്പുകൾ, റെസ്റ്റോറൻറുകൾ, ഷോപ്പിങ് മാളുകൾ, ജിംനേഷ്യങ്ങൾ തുടങ്ങിവയെല്ലാം വ്യാഴാഴ്ച മുതൽ അടച്ചിടാൻ ഉത്തരവിട്ടു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള കാർഗോ വിമാനങ്ങൾ ഒഴികെയുള്ള എല്ലാ വിമാനങ്ങളും വെള്ളിയാഴ്ച മുതൽ നിർത്തിവെച്ചു. സർക്കാർ വക്താവ് താരിഖ് അൽ മസ്റം ആണ് ഇക്കാര്യം അറിയിച്ചത്.