LiveTV

Live

Kuwait

ഫെബ്രുവരി 27ന് ശേഷം കുവൈത്തിലെത്തിയ വിദേശികൾ കോവിഡ് 19 പരിശോധനക്ക് ഹാജരാകണമെന്ന് ആരോഗ്യമന്ത്രാലയം

മിഷ്‌രിഫ് ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ടിലെ ആറാം നമ്പർ ഹാളിലാണ് പരിശോധനസംവിധാനങ്ങൾ ഒരുക്കിയത്. ഫെബ്രുവരി 27 നു ശേഷം കുവൈത്തിൽ പ്രവേശിച്ച മുഴുവൻ വിദേശികൾക്കും പരിശോധന നിർബന്ധമാണ് 

ഫെബ്രുവരി 27ന് ശേഷം കുവൈത്തിലെത്തിയ വിദേശികൾ കോവിഡ് 19 പരിശോധനക്ക് ഹാജരാകണമെന്ന് ആരോഗ്യമന്ത്രാലയം

ഫെബ്രുവരി 27ന് ശേഷം കുവൈത്തിലെത്തിയ വിദേശികൾ കോവിഡ് 19 പരിശോധനക്ക് ഹാജരാകണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു. മിഷ്‌രിഫ് ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ടിലെ ആറാം നമ്പർ ഹാളിലാണ് പരിശോധനസംവിധാനങ്ങൾ ഒരുക്കിയത്. ഫെബ്രുവരി 27 നു ശേഷം കുവൈത്തിൽ പ്രവേശിച്ച മുഴുവൻ വിദേശികൾക്കും പരിശോധന നിർബന്ധമാണ് പാസ്സ്‌പോർട്ട് സിവിൽ ഐ.ഡി എന്നീ രേഖകളുമായാണ് പരിശോധനക്ക് എത്തേണ്ടത്.

രാവിലെ എട്ടുമണി മുതൽ വൈകീട്ട് ആറുമണി വരെയാണ് പ്രവർത്തന സമയം. ആറു ഗവർണറേറ്റുകളിലെ താമസക്കാർക്കു ആറു ദിവസങ്ങളിലായാണ് പരിശോധനക്ക് സമയം നിശ്ചയിച്ചിരിക്കുന്നത്. ജഹ്റ ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന വിദേശികൾ മാർച്ച് 12 വ്യാഴാഴ്ചയും മുബാറക് അൽ കബീർ ഗവർണറേറ്റിലെ താമസക്കാർ മാർച്ച് 13 വെള്ളിയാഴ്ചയും ഫർവാനിയ ഗവർണറേറ്റിലുള്ളവർ 14 നും ഹവല്ലി ഗവർണറേറ്റിലുള്ളവർ 15നും അഹ്മദി ഗവർണറേറ്റിലുള്ളവർ 16നും കാപിറ്റൽ ഗവർണറേറ്റിലെ താമസക്കാർ മാർച്ച് 17നും ഹാജരാവണം. രാജ്യാന്തര യാത്ര നടത്തിയ വിദേശികൾക്ക് പരിശോധന നിർബന്ധമാണെന്നും നിർദേശം പാലിക്കാത്തവർക്കെതിരെ നിയമനടപടിയുണ്ടാവുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി