LiveTV

Live

Kuwait

ഫെബ്രുവരി 27ന് ശേഷം കുവൈത്തിലെത്തിയ വിദേശികൾ പരിശോധനക്ക് ഹാജരാകണമെന്ന് ആരോഗ്യ മന്ത്രാലയം

ഫെബ്രുവരി 27ന് ശേഷം കുവൈത്തിൽ പ്രവേശിച്ച മുഴുവൻ വിദേശികൾക്കും പരിശോധന നിർബന്ധമാണ്.

ഫെബ്രുവരി 27ന് ശേഷം കുവൈത്തിലെത്തിയ വിദേശികൾ പരിശോധനക്ക് ഹാജരാകണമെന്ന് ആരോഗ്യ മന്ത്രാലയം

ഫെബ്രുവരി 27ന് ശേഷം കുവൈത്തിലെത്തിയ വിദേശികൾ പരിശോധനക്ക് ഹാജരാകണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. മിഷ്‌രിഫ് ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ടിലെ ആറാം നമ്പർ ഹാളിലാണ് പരിശോധനാ സംവിധാനങ്ങൾ ഒരുക്കിയത്. ഫെബ്രുവരി 27ന് ശേഷം കുവൈത്തിൽ പ്രവേശിച്ച മുഴുവൻ വിദേശികൾക്കും പരിശോധന നിർബന്ധമാണ്.

പാസ്പോർട്ട്, സിവിൽ ഐഡി എന്നീ രേഖകളുമായാണ് പരിശോധനക്ക് എത്തേണ്ടത്. രാവിലെ എട്ട് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് പ്രവർത്തന സമയം. ആറ് ഗവർണറേറ്റുകളിലെ താമസക്കാർക്ക് ആറ് ദിവസങ്ങളിലായാണ് പരിശോധനക്ക് സമയം നിശ്ചയിച്ചിരിക്കുന്നത്.

ഫെബ്രുവരി 27ന് ശേഷം കുവൈത്തിലെത്തിയ വിദേശികൾ പരിശോധനക്ക് ഹാജരാകണമെന്ന് ആരോഗ്യ മന്ത്രാലയം

ജഹ്റ ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്നവർ മാർച്ച് 12 വ്യാഴാഴ്ചയും മുബാറക് അൽ കബീർ ഗവർണറേറ്റിലെ താമസക്കാർ മാർച്ച് 13 വെള്ളിയാഴ്ചയും ഫർവാനിയ ഗവർണറേറ്റിലുള്ളവർ 14നും ഹവല്ലി ഗവർണറേറ്റിലുള്ളവർ 15നും അഹ്മദി ഗവർണറേറ്റിലുള്ളവർ 16നും കാപിറ്റൽ ഗവർണറേറ്റിലെ താമസക്കാർ മാർച്ച് 17നും ഹാജരാവണം. പരിശോധന നിർബന്ധമാണെന്നും നിർദേശം പാലിക്കാത്തവർക്കെതിരെ നിയമ നടപടിയുണ്ടാവുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.