LiveTV

Live

Kuwait

കോവിഡ് 19: കുവൈത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ടാഴ്ച കൂടി അവധി നീട്ടി

കോവിഡ് 19: കുവൈത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ടാഴ്ച കൂടി അവധി നീട്ടി

കുവൈത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ടാഴ്ച കൂടി അവധി നീട്ടി. കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് തീരുമാനം. നേരത്തെ മാർച്ച് 15 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി നൽകിയിരുന്നു. വൈറസ് ലോകതലത്തിൽ തന്നെ വ്യാപകമാവുകയും കുവൈത്തിൽ കോവിഡ് 19 ബാധിതരുടെയും നിരീക്ഷണത്തിലുള്ളവരുടെയും എണ്ണം വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അവധി രണ്ടാഴ്ച കൂടി നീട്ടാൻ തിങ്കളാഴ്ച വൈകീട്ട് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സർക്കാർ സ്വകാര്യ മേഖലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.