LiveTV

Live

Kuwait

യാത്രാവിലക്ക്: നാട്ടിൽ കുടുങ്ങിയ വിദേശികൾക്ക് ഇഖാമ, തൊഴിൽ പെർമിറ്റ് പുതുക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ സൗകര്യം

യാത്രാവിലക്ക്: നാട്ടിൽ കുടുങ്ങിയ വിദേശികൾക്ക് ഇഖാമ, തൊഴിൽ പെർമിറ്റ് പുതുക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ സൗകര്യം

വിമാന സർവീസ് നിർത്തലാക്കിയതിനെ തുടർന്ന് നാട്ടിൽ കുടുങ്ങിയ വിദേശികൾക്ക് ഇഖാമ തൊഴിൽ പെർമിറ്റ് എന്നിവ പുതുക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം സൗകര്യം ഏർപ്പെടുത്തി. സ്വകാര്യമേഖലജീവനക്കാരുടെയും ഗാർഹിക ജോലിക്കാരുടെയും ഇഖാമ തൊഴിലാളികൾ നാട്ടിലാണെങ്കിലും പുതുക്കാൻ അനുവദിക്കുമെന്ന് താമസകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി തലാൽ അൽ മഅറഫി അറിയിച്ചു.

വിമാനയാത്രാ വിലക്ക്‌ ഏർപ്പെടുത്തിയ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പൗരന്മാർക്കാണ് ആഭ്യന്തര മന്ത്രിയുടെ നിർദേശപ്രകാരം താമസകാര്യ വകുപ്പ് ഇളവ് നൽകിയിരിക്കുന്നത്. ഇതനുസരിച്ചു യാത്രാവിലക്ക് മൂലം കുവൈത്തിലെത്താൻ സാധികാത്ത തൊഴിലാളിയുടെ ഇഖാമ തൊഴിലാളിയുടെ അഭാവത്തിൽ സ്ഥാപനത്തിന്റെ സ്പോൺസർക്കോ പ്രതിനിധിക്കോ താമസകാര്യവകുപ്പിലെത്തി പുതുക്കാം. മാൻപവർ അതോറിറ്റിയിൽ നിന്ന് വർക്ക് പെർമിറ്റ് പുതുക്കി വാങ്ങിയ ശേഷമാണ് ഇഖാമ പുതുക്കാൻ അപേക്ഷ നൽകേണ്ടത്. ഗാർഹിക ത്തൊഴിലാളികളുടെ ഇഖാമയും ആശ്രിത വിസയിൽ ഉള്ളവരുടെ ഇഖാമയും സ്പോൺസർക്കു പുതുക്കാൻ സാധിക്കും. ആശ്രിത വിസയിൽ ഉള്ളവരുടെ സ്പോൺസർ നാട്ടിലാണെങ്കിൽ കുടുംബാംഗങ്ങൾക്ക് താൽക്കാലിക ഇഖാമ അനുവദിക്കും. അതോടൊപ്പം സന്ദർശന വിസയിൽ രാജ്യത്ത്‌ എത്തി വിസാ കാലാവധി തീരാറായവർക്കു 2 മാസം കാലാവധി നീട്ടി നൽകുകയും ചെയ്യും. ആറുമാസത്തിൽ കൂടുതൽ നാട്ടിൽ നിൽക്കുന്നത് മൂലം ഇഖാമ അസാധുവാകുന്ന സാഹചര്യം ഒഴിവാക്കാൻ കമ്പനി പ്രതിനിധി മുഖേന മൂന്നു മാസത്തെ ഇളവിന് അപേക്ഷിക്കാനുള്ള സൗകര്യവും തൊഴിലാളികൾക്ക് താമസകാര്യവകുപ്പ് ഒരുക്കിയിട്ടുണ്ട്.