LiveTV

Live

Kuwait

ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യങ്ങളിൽ നിന്നെത്തിയവര്‍ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് കുവൈത്ത് 

ഇന്ത്യക്കു പുറമെ ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, ശ്രീലങ്ക, സിറിയ, ലെബനൻ ,ഈജിപ്ത് എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് വീടുകളിൽ നിർബന്ധിത നിരീക്ഷണം നിർദേശിച്ചിരിക്കുന്നത്.

ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യങ്ങളിൽ നിന്നെത്തിയവര്‍ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് കുവൈത്ത് 

ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യങ്ങളിൽ നിന്നെത്തിയ വിദേശികൾ പതിനാലു ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം. ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ നിർത്തലാക്കി കൊണ്ടുള്ള തീരുമാനം വരുന്നതിനു മുൻപ് എത്തിയവർക്കാണ് നിർദേശം ബാധകം. കുവൈത്തിൽ മൂന്നു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

രാജ്യത്തെ കോവിഡ് 19 പ്രതിരോധ നടപടികൾ ഭാഗമായാണ് നടപടി . ഇന്ത്യക്കു പുറമെ ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, ശ്രീലങ്ക, സിറിയ, ലെബനൻ ,ഈജിപ്ത് എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് വീടുകളിൽ നിർബന്ധിത നിരീക്ഷണം നിർദേശിച്ചിരിക്കുന്നത്. അതിനിടെ കുവൈത്തിൽ ഒരു വിദേശ പൗരന് കോവിഡ് 19 സ്ഥിരീകരിച്ചു. അസർബൈജാനിൽനിന്ന് യു.എ.ഇ വഴി കുവൈത്തിലേക്ക് വന്ന ഈജിപ്ത് പൗരനാണ് രോഗം സ്ഥിരീകരിച്ചത്.

കുവൈത്തില്‍ ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചവരെല്ലാം ഇറാനിൽനിന്ന് കൊണ്ടുവന്ന് ഖൈറാനിലെ ക്യാമ്പിൽ പാർപ്പിച്ചവരായിരുന്നു. ഇറാനിൽ നിന്നല്ലാത്ത മറ്റൊരു രാജ്യത്ത്‌ നിന്നും എത്തിയ ഒരാൾക്ക്‌ വൈറസ്‌ ബാധ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്‌ ആദ്യമായാണ്. ഇതുൾപ്പെടെ മൂന്ന് പുതിയ കേസുകളാണ് ഞായറാഴ്ച സ്ഥിരീകരിച്ചത് . ഇതോടെ രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 64 ആയി.