LiveTV

Live

Kuwait

കുവൈത്തിൽ പുതുതായി രണ്ടു പേർക്ക് കൂടി കോവിഡ് -19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം

കുവൈത്തിൽ പുതുതായി രണ്ടു പേർക്ക് കൂടി കോവിഡ് -19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം

കുവൈത്തിൽ പുതുതായി രണ്ടു പേർക്ക് കൂടി കോവിഡ് -19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. ഇറാനിൽ നിന്നെത്തിയവരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ രാജ്യത്തു വൈറസ് ബാധിതരുടെ എണ്ണം 58 ആയി. അതിനിടെ നേരത്തെ രോഗം ബാധിച്ചു ചികിത്സയിലുണ്ടായിരുന്ന കുവൈത്ത് പൗരൻ സുഖം പ്രാപിച്ചതായും അധികൃതർ അറിയിച്ചു.

നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 34 വയസ്സുള്ള കുവൈത്തി യുവാവാണ് രോഗവിമുക്തി നേടിയത്. തുടർ പരിശോധനക്ക് ഇയാളെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് അറിയിച്ചു. കോവിഡ് 19 സ്ഥിരീകരിച്ച ശേഷം രോഗമുക്തി നേടുന്ന കുവൈത്തിലെ ആദ്യ കേസാണിത്. ഇറാനിൽ നിന്നെത്തിയ രണ്ടുപേരെ പതിനാലു ദിവസത്തെ നിരീക്ഷണത്തിനു ശേഷം കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. ഇന്ന് രണ്ടു കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് നയന്റീൻ ബാധിതരുടെ എണ്ണം 58 ആയി. രണ്ടു പേരൊഴികെ എലാവരുടെയും ആരോഗ്യ നില തൃപ്തികരമായെന്നും അധികൃതർ വ്യക്തമാക്കി.

അതിനിടെ കോവിഡ് നയന്റീൻ പശ്ചാത്തലത്തിൽ കഫേകളിലും ബാർബർ ഷോപ്പുകളിലും കായിക ക്ലബുകളിലും മുനിസിപ്പാലിറ്റി അധികൃതർ പരിശോധന നടത്തി. ജീവനക്കാർ കൈയുറയും മാസ്കും ധരിക്കാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിരുന്നു. ഇത് പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാനാണ് പ്രധാനമായും പരിശോധന നടത്തിയത്. അതിനിടെ ഇറാഖിൽ കുടുങ്ങിയ കുവൈത്തികളെ തിരിച്ചെത്തിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയവും സിവില്‍ വ്യോമയാന വകുപ്പും നടപടി ആരംഭിച്ചിട്ടുണ്ട്.