LiveTV

Live

Kuwait

കോവിഡ് 19 ഭീതി; കുവൈത്തിലെ ചെറുകിട റസ്റ്റോറന്റ് മേഖല വൻ പ്രതിസന്ധിയിൽ

കോവിഡ് 19 ഭീതി; കുവൈത്തിലെ ചെറുകിട റസ്റ്റോറന്റ് മേഖല വൻ പ്രതിസന്ധിയിൽ

കോവിഡ് നയന്റീൻ ഭീതി കാരണം കുവൈത്തിലെ ചെറുകിട റസ്റ്റോറന്റ് മേഖല വൻ പ്രതിസന്ധിയിൽ. സീസൺ സമയമായിട്ടും പല റസ്റ്റോറന്റുകളിലും ആളൊഴിഞ്ഞ അവസ്ഥയാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ വരുന്ന വ്യാജ പ്രചരണങ്ങളാണ് ബിസിനസ്സ് ഇടിയാൻ കരണമാക്കിയതെന്നു റസ്റ്റോറന്റ് മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.

ഫെബ്രുവരി 24 നാണു കുവൈത്തിൽ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത്. തുടർ ദിനങ്ങളിൽ കൂടുതൽ കോവിഡ്- നയന്റീൻ കേസുകൾ സ്ഥിരീകരിച്ചതോടെ ആളുകൾ ഭീതിയിലായി. ഇത് ദേശീയ ദിന അവധി നാളുകളിൽ മികച്ച വ്യാപാരം പ്രതീക്ഷിച്ച പല സ്ഥാപനങ്ങളിലും ആളൊഴിയാൻ കാരണമായി. കഫ്റ്റീരിയ, റസ്റ്റോറന്റ് മേഖലകളെയാണ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചത്.

മലയാളികൾ കൂടുതലായി ജോലി ചെയ്യുന്ന ടാക്സി മേഖലയും കോവിഡിന് ശേഷം പ്രതിസന്ധിയിലാണ്. വൈറസ് ഭീതിയിൽ ആളുകൾ ടാക്‌സികളും പൊതു വാഹനങ്ങളും ഒഴിവാക്കുന്നത് ആണ് ടാക്സി സർവീസുകൾക്ക് തിരിച്ചടിയായത്.