LiveTV

Live

Kuwait

കൊറോണ വിലക്ക്; കുവെെത്തിലേക്ക് മടങ്ങാനാകാതെ ചെെനീസ് തൊഴിലാളികള്‍

ചൈനയുടെ വ്യാപാരമേഖലയിലും കൊറോണ ഭീതി വലിയ ആഘാതമുണ്ടാക്കിയതായി അംബാസഡർ പറഞ്ഞു.

കൊറോണ വിലക്ക്; കുവെെത്തിലേക്ക് മടങ്ങാനാകാതെ ചെെനീസ് തൊഴിലാളികള്‍

പ്രവേശന വിലക്ക് മൂലം ചൈനീസ് തൊഴിലാളികൾ കുവൈത്തിലേക്ക് മടങ്ങി വരാനാകാതെ പ്രതിസന്ധിയിൽ. കുവൈത്തിലെ വിവിധ സർക്കാർ പ്രൊജക്റ്റുകളിൽ തൊഴിലെടുക്കുന്ന 600 ലേറെ തൊഴിലാളികൾക്കാണ് കൊറോണ മുന്‍കരുതലിന്റെ ഭാഗമായി കുവൈത്ത് ഏർപ്പടുത്തിയ പ്രവേശന വിലക്ക് വിനയായത്.

കുവൈത്തിൽ നിർമാണത്തിലിരിക്കുന്ന മിക്ക പദ്ധതികളിലും ചൈനയിൽ നിന്നുള്ള തൊഴിലാളികളുടെ സാന്നിധ്യമുണ്ട്. അവധിക്കായി ആഘോഷിക്കാൻ നാട്ടിലേക്കു പോയ ഇവരിൽ പെട്ട 600 പേര് കുവൈത്തിലേക്ക് തിരികെ വരാനാകാതെ നാട്ടിൽ കുടുങ്ങിയതായി കുവൈത്തിലെ ചൈനീസ് അംബാസഡർ ലീ മിംഗാങ് പറഞ്ഞു.

നിലവിലെ സാഹചര്യങ്ങളിൽ അതീവ സങ്കടമുണ്ടെന്നും വൈകാതെ തന്നെ സ്ഥിതിഗതികൾ സാധാരണഗതിയിൽ ആകുമെന്നാണ് പ്രതീക്ഷയെന്നും അംബാസഡർ പറഞ്ഞു. കൊറോണയുമായി ബന്ധപ്പെട്ടു നിലവിൽ ചൈനയിൽ നിന്നും ആശ്വാസകരമായ വിവരങ്ങളാണ് വരുന്നത്. രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്.

കൊറോണ ബാധ തടയുന്നതിന് വേണ്ടി ലോക രാജ്യങ്ങൾ കൈക്കൊള്ളുന്ന എല്ലാ നടപടികളുമായും തങ്ങൾ സഹകരിക്കുന്നുണ്ട്. ചൈനയുടെ വ്യാപാരമേഖലയിലും കൊറോണ ഭീതി വലിയ ആഘാതമുണ്ടാക്കിയതായി അംബാസഡർ പറഞ്ഞു.

വിലക്ക് മൂലം ചൈനീസ് ഉൽപ്പന്നങ്ങളുടെ വരവ് നിലക്കുകയോ ഷിപ്മെന്റുകൾ വൈകുകയോ ചെയ്യുന്നത് കുവൈത്ത് വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും അംബാസഡർ കൂട്ടിച്ചേർത്തു.