LiveTV

Live

Kuwait

കുവെെത്തില്‍ വിദേശികളുടെ ചികിത്സക്കായുള്ള ആശുപത്രികൾ അടുത്ത വർഷം പ്രവർത്തന സജ്ജമാകും

ആശുപത്രികൾ അഹ്മദി, ഫർവാനിയ, ജഹ്റ എന്നിവിടങ്ങളിലാണ് നിർമിക്കുന്നത്.

കുവെെത്തില്‍ വിദേശികളുടെ ചികിത്സക്കായുള്ള  ആശുപത്രികൾ അടുത്ത വർഷം  പ്രവർത്തന സജ്ജമാകും

കുവൈത്തിൽ വിദേശികളുടെ ചികിത്സകയായി നിർമിക്കുന്ന ആശുപത്രികൾ അടുത്ത വർഷം സെപ്റ്റംബറോടെ പ്രവർത്തന സജ്ജമാകും. വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾക്കായി പ്രവർത്തിക്കുന്ന ദമാൻ കമ്പനി ആണ് ഇക്കാര്യം അറിയിച്ചത്. ജഹ്റ അഹമ്മദി എന്നിവിടങ്ങളിലെ ആശുപത്രികളാണ് ആദ്യം പ്രവർത്തനം തുടങ്ങുക.

600 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യത്തോടെയാണ് അഹമ്മദിയിലും ജഹ്റയിലും ആശുപത്രികൾ ഒരുക്കുന്നതെന്ന് ദമാൻ സി.ഇ.ഒ ഡോ. മുഹമ്മദ് അൽ ഖനൈഇ പറഞ്ഞു. ഇൻഷുറൻസ് കമ്പനിക്കു കീഴിൽ രാജ്യ വ്യാപകമായി 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും മൂന്ന് വലിയ ആശുപത്രികളുമാണ് പദ്ധതിയിലുള്ളത്.

ആശുപത്രികൾ അഹ്മദി, ഫർവാനിയ, ജഹ്റ എന്നിവിടങ്ങളിലാണ് നിർമിക്കുന്നത്. ഇതിൽ അഹമ്മദിയിലെയും ജഹറയിലെയും ആശുപത്രികൾ 2021 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിക്കും. ഫർവാനിയ ആശുപത്രിയുടെ നിർമാണം 2024ലാണ്പൂർത്തിയാവുക. ഹവല്ലിയിലും ഫർവാനിയയിലും ദമാൻ അടുത്തിടെ ക്ലിനിക്കുകൾ ആരംഭിച്ചിരുന്നു.

ആശുപത്രികൾ പ്രവർത്തനക്ഷമമാവുന്നതോടെ വിദേശികളുടെ വാർഷിക ആരോഗ്യ ഇൻഷുറൻസ് ഫീസ് 130 ദീനാറായി വർധിക്കും. നിലവിൽ അമ്പത് ദിനാറാണ് വാർഷിക ഫീസ്. ഇൻഷുറൻസ് പരിരക്ഷയുള്ള വിദേശികൾക്ക് ദമാൻ ആസ്പത്രികളിൽ ചികിത്സ പൂർണമായും സൗജന്യമായിരിക്കും.

എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ആശപത്രികളും ക്ലിനിക്കുകളും ആണ് തയാറാവുന്നതെന്നും ജീവനക്കാരെ നിയമിക്കുന്നതിൽ ഉൾപ്പെടെ അന്താരാഷ്ട്ര മാനദണ്ഡവും നിലവാരവും പാലിക്കുമെന്നും. ഡോ. മുഹമ്മദ് അൽ ഖനൈഇ കൂട്ടിച്ചേർത്തു.