LiveTV

Live

Kuwait

കുവൈത്തിൽ ശുചികരണ തൊഴിലാളികൾ ചവറു പെട്ടികളിൽ തെരച്ചിൽ നടത്തരുതെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ്

കുവൈത്തിൽ ശുചികരണ തൊഴിലാളികൾ ചവറു പെട്ടികളിൽ തെരച്ചിൽ നടത്തരുതെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ്

കുവൈത്തിൽ ശുചികരണ തൊഴിലാളികൾ ചവറു പെട്ടികളിൽ തെരച്ചിൽ നടത്തരുതെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. മാലിന്യം തരം തിരിക്കുകയോ തെരച്ചിൽ നടത്തുകയോ ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടാൽ ക്ളീനിങ് കമ്പനികൾക്ക് 100 ദീനാർ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.

മുനിസിപ്പാലിറ്റിക്ക് വേണ്ടി സ്ഥാപിച്ചിട്ടുള്ള ചവർ വീപ്പകളിൽ നിന്ന് കാർട്ടണുകളും ലോഹ വസ്തുക്കളും ഒക്കെ പെറുക്കിയെടുക്കുന്നതിനെതിരെയാണ് മുൻസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. മാലിന്യത്തിൽ തെരച്ചിൽ നടത്തിയ 13 തൊഴിലാളികളെ മുനിസിപ്പാലിയിലെ കാപിറ്റൽ എമർജൻസി ടീം പിടികൂടിയിരുന്നു. ചവറുകൾ തരംതിരിക്കാനുള്ള ചുമതല ശുചീകരണ തൊഴിലാളികളെ ഏൽപിച്ചിട്ടില്ലെന്നും വിവിധ കേന്ദ്രങ്ങളിൽനിന്ന് മാലിന്യം ശേഖരിക്കാൻ ചുമതലപ്പെട്ടവർ അതുമാത്രം ചെയ്താൽ മതിയെന്നും കാപിറ്റൽ, ജഹ്റ മുനിസിപ്പൽ ഉപമേധാവി എൻജിനീയർ ഫൈസൽ ജുമാ പറഞ്ഞു. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ തൊഴിലാളിയുടെ കമ്പനിക്കെതിരെയാണ് നടപടി എടുക്കുക. ഓരോ നിയമ ലംഘനത്തിനും 100 ദിനാർ വരെ ക്ളീനിങ് കമ്പനികൾ പിഴയൊടുക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.