LiveTV

Live

Kuwait

കൊറോണയെ പ്രതിരോധിക്കാന്‍ മൂന്ന് തുറമുഖങ്ങളില്‍ കേന്ദ്രം സ്ഥാപിക്കുമെന്ന് കുവെെത്ത്

കൊറോണയെ പ്രതിരോധിക്കാന്‍ മൂന്ന് തുറമുഖങ്ങളില്‍ കേന്ദ്രം സ്ഥാപിക്കുമെന്ന് കുവെെത്ത്

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ രാജ്യത്തെ മൂന്ന് തുറമുഖങ്ങളില്‍ ഹെൽത്ത് സെന്റർ സ്ഥാപിക്കുമെന്ന് കുവൈത്ത് തുറമുഖ അതോറിറ്റി. ശുവൈഖ്, ഷുഐബ, ദോഹ തുറമുഖങ്ങളിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ സഹകരണത്തോടെ ആരോഗ്യകേന്ദ്രം സ്ഥാപിക്കുന്നത്.

എല്ലാവിധ ചികിത്സാ ഉപകരണങ്ങളും അന്താരാഷ്ട്ര നിലവാരമുള്ള പരിശോധനാ സംവിധാനങ്ങളും ഉൾകൊള്ളിച്ചു ഉടൻ തന്നെ ഇവ യാഥാർഥ്യമാക്കുമെന്ന് പോർട്ട് അതോറിറ്റി വക്താവ് നാസര്‍ അല്‍ സുലൈമി അറിയിച്ചു.

കൊറോണയെ പ്രതിരോധിക്കാനായി തുറമുഖങ്ങളില്‍ തെർമൽ ക്യാമറ ഘടിപ്പിക്കാനും പോർട്ട് അതോറിറ്റി ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.