LiveTV

Live

Kuwait

കുവൈത്തിൽ റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫെസ്റ്റിവല്‍ ഞായറാഴ്ച തുടങ്ങും

റോബോട്ടിക്സും കൃത്രിമ ബുദ്ധിയും ഉൾപ്പെടെ ആധുനിക ശാസ്ത്ര മുന്നേറ്റങ്ങൾ സംബന്ധിച്ച് ജനങ്ങൾക്ക് അവബോധം നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം 

കുവൈത്തിൽ റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫെസ്റ്റിവല്‍ ഞായറാഴ്ച തുടങ്ങും

കുവൈത്തിൽ റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫെസ്റ്റിവലിന് ഞായറാഴ്ച തുടക്കമാകും. ദേശീയ ആഘോഷങ്ങളുടെ ഭാഗമായി കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്മെൻറ് ഓഫ് സയൻസസ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

അമീർ ശൈഖ് സബാഹ് അൽ അഹ്‍മദ് അൽ ജാബിർ അസ്സബാഹിന്‍റെ രക്ഷാകർതൃത്വത്തിൽ ഞായറാഴ്ച മുതൽ ഫെബ്രുവരി 14വരെ സാൽമിയ സൽവ ഹാളിലാണ് റോബോട്ടിക് ഫെസ്റ്റിവൽ. ലൈവ് ഷോകൾ, ഹ്രസ്വചിത്ര പ്രദർശനങ്ങൾ, ലോകോത്തര നിലവാരത്തിലുള്ള റോബോട്ടിക്സുകളുടെ പ്രദർശനങ്ങൾ, ക്ലാസുകൾ, ശിൽപശാലകൾ, മത്സരങ്ങൾ എന്നിവയുണ്ടാവുമെന്ന് സയന്‍റിഫിക് കൾച്ചർ ഡയറക്ടർ ഡോ.സലാം അൽ അബ്ലാനി പറഞ്ഞു.

റോബോട്ടിക്സും കൃത്രിമ ബുദ്ധിയും ഉൾപ്പെടെ ആധുനിക ശാസ്ത്ര മുന്നേറ്റങ്ങൾ സംബന്ധിച്ച് ജനങ്ങൾക്ക് അവബോധം നൽകുകയും പാഠ്യപദ്ധതിയിൽ പുതിയ സങ്കേതങ്ങൾ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യമെന്ന് കെ.എഫ്.എ.എസ് മേധാവി ഡോ.അദ്നാൻ ശിഹാബുദ്ദീൻ പറഞ്ഞു. രാവിലെ വിദ്യാർഥികൾക്കും ഉച്ചക്ക് ശേഷം രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമാണ് മേളയിലേക്ക് പ്രവേശനം. സൗജന്യ രജിസ്ട്രേഷനായി kfasfestivals.com എന്ന വെബ്സൈറ്റ് സന്ദർശിക്കണമെന്നും സംഘാടകർ അറിയിച്ചു.