LiveTV

Live

Kuwait

കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നതിന് ഫിലിപ്പീൻസ് ഏർപ്പെടുത്തിയ വിലക്ക് ഭാഗികമായി പിൻവലിച്ചു

ജോലിക്കായി പ്രൊഫഷണലുകൾ ഉൾപ്പെടെ ആരെയും കുവൈത്തിലേക്ക് അയക്കില്ലെന്ന ജനുവരി 15ന് പുറത്തിറക്കിയ ഉത്തരവാണ് മയപ്പെടുത്തി ഗാർഹികത്തൊഴിലാളികൾക്ക് മാത്രമാക്കിയത്

കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നതിന് ഫിലിപ്പീൻസ് ഏർപ്പെടുത്തിയ വിലക്ക് ഭാഗികമായി പിൻവലിച്ചു

കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നതിന് ഫിലിപ്പീൻസ് ഏർപ്പെടുത്തിയ വിലക്ക് ഭാഗികമായി പിൻവലിച്ചു. കഴിഞ്ഞ ദിവസം കുവൈത്തിലെത്തിയ ഫിലിപ്പീൻസ് ലേബർ സെക്രട്ടറി സിൽവസ്റ്റർ ബെല്ലോ കുവൈത്ത് അധികൃതരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഗാർഹികത്തൊഴിലാളികൾ അല്ലാത്തവരെ കുവൈത്തിലേക്ക് അയക്കാമെന്ന നിലപാടിലേക്ക് ഫിലിപ്പൈൻസ് എത്തിയത് .

ജോലിക്കായി പ്രൊഫഷണലുകൾ ഉൾപ്പെടെ ആരെയും കുവൈത്തിലേക്ക് അയക്കില്ലെന്ന ജനുവരി 15ന് പുറത്തിറക്കിയ ഉത്തരവാണ് മയപ്പെടുത്തി ഗാർഹികത്തൊഴിലാളികൾക്ക് മാത്രമാക്കിയത്. കഴിഞ്ഞ ദിവസം കുവൈത്ത് സന്ദർശിച്ച ഫിലിപ്പൈൻസ് ലേബർ സെക്രട്ടറി കുവൈത്ത് ആസൂത്രണ കാര്യമന്ത്രി മർയം അഖീൽ , നീതിന്യായമന്ത്രി ഫഹദ് അൽ അഫാസി എന്നിവർക്ക് പുറമെ മാൻപവർ അതോറിറ്റി, വിദേശകാര്യ മന്ത്രാലയം എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരുമായും ഫിലിപ്പൈൻസ് ലേബർ സെക്രട്ടറി ചർച്ച നടത്തിയിരുന്നു .

More to Watch....