LiveTV

Live

Kuwait

കുവൈത്തിലെ സായുധസേന വിഭാഗമായ നാഷണൽ ഗാർഡ് നോർക്ക റൂട്സുമായി റിക്രൂട്മെന്റ് കരാറിൽ ഒപ്പുവെച്ചു 

ആദ്യമായാണ് കുവൈത്തിലെ സായുധസേനയുമായി കേരളത്തിലെ ഒരു റിക്രൂട്ട്മെന്‍റ് ഏജൻസി കരാറിൽ ഒപ്പുവെക്കുന്നത്. 

കുവൈത്തിലെ സായുധസേന വിഭാഗമായ നാഷണൽ ഗാർഡ് നോർക്ക റൂട്സുമായി റിക്രൂട്മെന്റ് കരാറിൽ ഒപ്പുവെച്ചു 

കുവൈത്തിലെ സായുധസേന വിഭാഗമായ നാഷണൽ ഗാർഡ് നോർക്ക റൂട്സുമായി റിക്രൂട്മെന്റ് കരാറിൽ ഒപ്പുവെച്ചു. സേനയിലെ മെഡിക്കൽ വിഭാഗത്തിലേക്ക് ഇന്ത്യയിൽ നിന്നും നോർക്ക റൂട്ടസ് വഴി നിയമനങ്ങൾ നടത്തുന്നതിനാണ് കരാറായത്.

നാഷണൽ ഗാർഡ് മെഡിക്കൽ വിഭാഗത്തിലേക്ക് സ്പെഷ്യലൈസ്ഡ് ഡോക്ടർമാരെയാണ് ആദ്യഘട്ടത്തിൽ നോർക്ക വഴി ഇന്ത്യയിൽ നിന്നും റിക്രൂട്ചെയ്യുക. ഇന്റേണൽ മെഡിസിൻ, ജനറൽ സർജറി , കാർഡിയോളജി, ഡെർമറ്റോളജി വിഭാഗങ്ങളിലാണ് ഒഴിവുള്ളത് . ബിരുദാനന്തര ബിരുദത്തിനുശേഷം അഞ്ചു വർഷ പ്രവർത്തി പരിചയമുള്ള 30നും 40നും മധ്യേ പ്രായമുള്ള പുരുഷന്മാർക്കാണ് അവസരം.

നാഷനൽ ഗാർഡിലെ ലെഫ്റ്റനന്‍റ് തസ്തികയിലായിരിക്കും നിയമനം. തുടക്കത്തിൽ 1100-1400 ദിനാറാണ് ശമ്പളം. അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണം. 2020 ഫെബ്രുവരി 29 ആണ് അപേക്ഷ നൽകാനുള്ള അവസാന തിയ്യതി . നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും, റിക്രൂട്ട്മെന്‍റ് മാനേജർ അജിത് കോളശ്ശേരിയും 2019 സെപ്തംബറിൽ കുവൈത്ത് നാഷണൽ ഗാർഡ് ആസ്ഥാനത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു.

ആദ്യമായാണ് കുവൈത്തിലെ സായുധസേനയുമായി കേരളത്തിലെ ഒരു റിക്രൂട്ട്മെൻറ് ഏജൻസി കരാറിൽ ഒപ്പുവെക്കുന്നത്.