Top

ട്രംപിന്‍റെ പശ്ചിമേഷ്യൻ സമാധാന പദ്ധതിക്കെതിരെ കുവൈത്ത് പാര്‍ലമെന്‍റ് പ്രമേയം പാസാക്കി

സ്പീക്കർ മർസൂഖ് അൽഗാനിം ആണ് പ്രമേയം അവതരിപ്പിച്ചത്, യു.എസ് പദ്ധതി തികഞ്ഞ പരാജയമാണെന്നു പറഞ്ഞ സ്പീക്കർ പദ്ധതി നിരാകരിക്കാൻ അറബ്, ഇസ്‌ലാമിക ലോകവും അന്താരാഷ്ട സമൂഹവും മുന്നോട്ടു വരണമെന്നു ആഹ്വാനം ചെയ്തു

MediaOne Logo

Web Desk

  • Updated:

    2020-02-05 17:50:23.0

Published:

5 Feb 2020 5:50 PM GMT

ട്രംപിന്‍റെ പശ്ചിമേഷ്യൻ സമാധാന പദ്ധതിക്കെതിരെ കുവൈത്ത് പാര്‍ലമെന്‍റ് പ്രമേയം പാസാക്കി
X

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മുന്നോട്ടു വെച്ച പശ്ചിമേഷ്യൻ സമാധാനപദ്ധതിക്കെതിരെ കുവൈത്ത് പാര്‍ലമെന്‍റ് പ്രമേയം പാസാക്കി. സ്പീക്കർ മർസൂഖ് അൽഗാനിം ആണ് പ്രമേയം അവതരിപ്പിച്ചത്. പശ്ചിമേഷ്യൻ സമാധാന പദ്ധതിചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക സെഷനിലാണ് സ്പീക്കർ പ്രമേയം അവതരിപ്പിച്ചത്. യു എസ് പദ്ധതി തികഞ്ഞ പരാജയമാണെന്നു പറഞ്ഞ സ്പീക്കർ പദ്ധതി നിരാകരിക്കാൻ അറബ് ഇസ്‌ലാമിക ലോകവും അന്താരാഷ്ട സമൂഹവും മുന്നോട്ടു വരണമെന്നു ആഹ്വാനം ചെയ്തു.

അധിനിവേശ ശക്തികൾ ഫലസ്തീൻ ജനതക്കെതിരെ നടത്തിവരുന്ന ക്രൂരതകൾ തുറന്നു കാട്ടാൻ അറബ് മുസ്ലിം ലോകത്തിന്റെ ഇടപെടൽ ഉണ്ടാകണമെന്നും ഫലസ്തീൻ ജനതയുടെ നിശ്ചയ ദാർഢ്യത്തിനു പൂർണ പിന്തുണ നല്‍കണമെന്നും പ്രമേയം ആവശ്യപ്പെട്ടു . എം.പിമാർ ഐക്യഘണ്ഡേന പ്രമേയത്തെ പിന്തുണച്ചു.

കുവൈത്ത് ഫലസ്തീനിന്‍റെ ന്യായമായ അവകാശങ്ങൾക്കൊപ്പമാണെന്ന് വിദേശകാര്യ മന്ത്രി ശൈഖ് ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹും പാർലമെന്‍റില്‍ വ്യക്തമാക്കി. ഫലസ്തീനികൾക്ക് സ്വയം നിർണയാവകാശമുള്ളതും കിഴക്കൻ ജറുസലേം തലസ്ഥാനവുമായുള്ള സ്വതന്ത്ര ഫലസ്തീൻ രാജ്യം വീണ്ടെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ നീതിയുക്ത ഇടപെടൽ ഉണ്ടാകണം. ഫലസ്തീൻ വിഷയത്തിൽ അമീറിന്‍റെ നിർദേശാനുസരണമുള്ള പ്രഖ്യാപിത നിലപാടിൽ കുവൈത്ത് മാറ്റം വരുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story