LiveTV

Live

Kuwait

ചൈനയില്‍ നിന്നുള്ള ഭക്ഷ്യോത്പന്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് കുവൈത്ത്

കൊറോണ ബാധയുടെ പേരിൽ ലോകത്തെ ഒരു രാജ്യവും ചൈനയില്‍ നിന്നുള്ള ഇറക്കുമതി നിരോധിച്ചിട്ടില്ലെന്നും കുവൈത്ത് ഭക്ഷ്യ സുരക്ഷ അതോറിറ്റി ചൂണ്ടിക്കാട്ടി

ചൈനയില്‍ നിന്നുള്ള ഭക്ഷ്യോത്പന്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് കുവൈത്ത്

നോവൽ കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ചൈനയില്‍ നിന്നുള്ള ഭക്ഷ്യോത്പന്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നു കുവൈത്ത്. ചൈനയിൽ നിന്നുള്ള ഭക്ഷ്യ ഇറക്കുമതി നിരോധിക്കാന്‍ ലോകാരോഗ്യ സംഘടന ഇതുവരെ ശിപാർശ നൽകിയിട്ടില്ലെന്നും കുവൈത്ത് ഭക്ഷ്യ അതോറിറ്റി വ്യക്തമാക്കി. കൊറോണ ബാധയുടെ പേരിൽ ലോകത്തെ ഒരു രാജ്യവും ചൈനയില്‍ നിന്നുള്ള ഇറക്കുമതി നിരോധിച്ചിട്ടില്ലെന്നും കുവൈത്ത് ഭക്ഷ്യ സുരക്ഷ അതോറിറ്റി ചൂണ്ടിക്കാട്ടി.

ആരോഗ്യ സംഘടനകള്‍ നടത്തിയ ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൊറോണ പോലുള്ള ഭക്ഷണത്തിലൂടെ പകരില്ലെന്നു കുവൈത്ത് ഫുഡ് സേഫ്റ്റി അതോറിറ്റി സാങ്കേതിക വിഭാഗം മേധാവി ഡോ. റീം അല്‍ ഫലീജ് വ്യക്തമാക്കി.

കൊറോണയുമായി ബന്ധപ്പെട്ട് ജി.സി.സി ഉൾപ്പെടെ കൂട്ടായ്മകളുമായും മറ്റു സുഹൃദ്രാഷ്ട്രങ്ങളുമായും ചർച്ച നടത്തി സ്ഥിതി വിലയിരുത്തുന്നുണ്ട്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നെറ്റ്‌വര്‍ക്കിെന്‍റെ പഠന റിപ്പോര്‍ട്ടുകള്‍ പിന്തുടരുന്നുണ്ടെന്നും ഡോ റീം പറഞ്ഞു. വൃത്തിയുള്ളതും ആരോഗ്യദായകവുമായ ഭക്ഷണം ശീലിക്കണമെന്നും മാംസം പോലുള്ളവ നന്നായി വേവിച്ചുമാത്രം കഴിക്കണമെന്നും റീം അൽ ഫലീജ് കൂട്ടിച്ചേർത്തു.