LiveTV

Live

Kuwait

രാജ്യത്ത് തടവിൽ കഴിയുന്ന വിദേശികളെ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കാനൊരുങ്ങി കുവൈത്ത്

രാജ്യത്ത് തടവിൽ കഴിയുന്ന വിദേശികളെ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കാനൊരുങ്ങി കുവൈത്ത്

രാജ്യത്ത് തടവിൽ കഴിയുന്ന വിദേശികളെ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കാനൊരുങ്ങി കുവൈത്ത്. ശേഷിക്കുന്ന തടവുകാലം സ്വന്തം രാജ്യത്ത് കഴിയുകയെന്ന വ്യവസ്ഥയിലാണ് കുവൈത്ത് തടവുകാരെ കയറ്റി അയക്കാൻ ഒരുങ്ങുന്നത്. ഇതിനായി ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യങ്ങളുടെ സഹകരണം തേടിയിരിക്കുകയാണ് കുവൈത്ത്.

കുവൈത്ത് സെൻട്രൽ ജയിലിൽ അനുഭവപ്പെടുന്ന തടവുകാരുടെ ബാഹുല്യമാണ് പുതിയ നീക്കത്തിന് പിന്നിൽ. ശേഷിക്കുന്ന തടവുകാലം സ്വന്തം രാജ്യത്ത് കഴിയുകയെന്ന വ്യവസ്ഥയിൽ വിദേശികളായ തടവുകാരെ സ്വന്തം നാടുകളിലേക്ക് കയറ്റി അയക്കാനാണു കുവൈത്തിന്റെ നീക്കം. ആവശ്യമുള്ള ഘട്ടത്തിൽ തടവുകാർ തിരിച്ചുവരുമെന്ന ഉറപ്പ് ബന്ധപ്പെട്ട രാജ്യങ്ങൾ നൽകണമെന്ന വ്യവസ്ഥയോടെയാണ് ഇന്ത്യ, ഇറാൻ, ഈജിപ്ത്, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളോട് കുവൈത്ത് സഹകരണം തേടിയത്. തടവുകാരെ കൈമാറാൻ നേരത്തെ കരാറിൽ ഏർപ്പെട്ട രാജ്യങ്ങളിലാണിവ. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കുറ്റവാളികളെ കൈമാറില്ലെന്നും കുവൈത്ത് അറിയിച്ചിട്ടുണ്ട്. എന്നാൽ ഇറാനും, ഇറാഖും മാത്രമാണ് കുവൈത്തിന്റെ നിർദേശത്തോട് അനുകൂലമായി പ്രതികരിച്ചത്. ഇറാഖ് 13 തടവുകാരെയും ഇറാൻ മൂന്ന് ബാച്ചുകളിലായി 130 പേരെയും കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുവാങ്ങുകയും ചെയ്തു. നിലവിൽ അഞ്ഞൂറോളം ഇന്ത്യക്കാരാണ് വിവിധ കേസുകളിൽ തടവ് ശിക്ഷ വിധിക്കപ്പെട്ട കുവൈത്തിലെ ജയിലിൽ കഴിയുന്നത്. തടവുകാരെ കൈമാറാൻ 5 വർഷം മുൻപ് ഇന്ത്യയും കുവൈത്തും തമ്മിൽ കരാറിൽ എത്തിയിരുന്നു.