LiveTV

Live

Kuwait

കൊറോണ വൈറസ് തടയുന്നതിന് രാജ്യം കൈക്കൊണ്ട നടപടികൾ കുവൈത്ത് പാർലമെന്റ് ചർച്ച ചെയ്തു

കൊറോണ വൈറസ് തടയുന്നതിന് രാജ്യം കൈക്കൊണ്ട നടപടികൾ കുവൈത്ത് പാർലമെന്റ് ചർച്ച ചെയ്തു

കൊറോണ വൈറസ് തടയുന്നതിന് രാജ്യം കൈക്കൊണ്ട നടപടികൾ കുവൈത്ത് പാർലമെന്റ് ചർച്ച ചെയ്തു. എം.പിമാരുടെ പ്രത്യേക നിർദേശത്തെ തുടർന്നാണ് സ്പീക്കർ മർസൂഖ് അൽഗാനിം ഇക്കാര്യം ചൊവാഴ്‌ചത്തെ അജണ്ടയിൽ ഉൾപ്പെടുത്തിയത്.

രണ്ടു മണിക്കൂർ സമയമാണ് കൊറോണ ചർച്ചക്കായി ഇന്ന് കുവൈത്ത് പാർലമെന്റിൽ നീക്കി വെച്ചത്. കൊറോണ വൈറസ് സംബന്ധിച്ച ലോകാരോഗ്യസംഘടനയുടെ നിർദേശങ്ങളും മറ്റും ചർച്ചയായി. വൈറസ് ബാധ തടയുന്നതിനായി ആരോഗ്യമന്ത്രാലയം കൈക്കൊണ്ട വിവിധ നടപടികൾ മന്ത്രി ഡോ ബസ്സിൽ അസ്സ്വബാഹ് സഭയിൽ വിശദീകരിച്ചു.

വിമാനത്താവളത്തിൽ തെർമൽ ക്യാമറകൾ വഴി 24 മണിക്കൂറും യാത്രക്കാരെ നിരീക്ഷിക്കുന്നുണ്ട്. പകർച്ചവ്യാധിയുടെ ലക്ഷണം കണ്ടാൽ അവരെ കൂടുതൽ പരിശോധനകൾക്കു വിധേയമാക്കുകയും സംശയമുള്ളവരെ രണ്ടാഴ്ചക്കാലം നിരീക്ഷണത്തിൽ വെക്കുകയും ചെയ്യും. ഇതുവരെ കുവൈത്തിൽ ആരും ഇത്തരത്തിൽ നിരീക്ഷണത്തിൽ ഇല്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി കൊറോണ വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ ലോകാരോഗ്യ സംഘടനാ ഇതുവരെ നിർദേശം നൽകിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. അത്യാവശ്യ ഘട്ടത്തിലല്ലാതെ ചൈനയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന ഗൾഫ് ഹെൽത്ത് കൗൺസിലിന്റെ നിർദേശവും മന്ത്രി പാർലമെന്റിൽ ധരിപ്പിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടു വെച്ച പശ്ചിമേഷ്യൻ സമാധാനകരാർ സംബന്ധിച്ച ചർച്ചയും ഇന്നത്തെ പാർലമെന്റ് സമ്മേളനത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നു.