LiveTV

Live

Kuwait

കുവൈത്തിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രാലയം

രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചതായുള്ള സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്നും അധികൃതര്‍

കുവൈത്തിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രാലയം

കുവൈത്തിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രാലയം. രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചതായുള്ള സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്നും വാർത്തക്കൊപ്പം പ്രചരിക്കുന്ന ചിത്രങ്ങൾ ബോധവൽക്കരണത്തിനായി മന്ത്രാലയം തയാറാക്കിയ വീഡിയോയിൽ നിന്നുള്ളതാണെന്നും അധികൃതർ വ്യക്തമാക്കി

കൊറോണ ബാധ സ്ഥിരീകരിച്ച ആളെ ജഹ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വീഡിയോ സഹിതം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത് ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. ഇതേ തുടർന്നാണ് ആരോഗ്യമന്ത്രാലയം വിശദീകരണവുമായി എത്തിയത്. സാംക്രമികരോഗങ്ങളെ തടയുന്നതുമായി ബന്ധപ്പെട്ട പരിശീലനത്തിനായി മന്ത്രാലയം തയാറാക്കിയ വീഡിയോയും ചിത്രങ്ങളുമാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്ന് മന്ത്രാലയ വക്താവ് ഡോ അബ്ദുല്ല അൽ സനദ് വ്യക്തമാക്കി. പ്രതീകാത്മകമായി തയ്യാറാക്കിയ ഈ ചിത്രങ്ങളും വീഡിയോയും സഹിതമാണ് രാജ്യത്തു കൊറോണ സ്ഥിരീകരിച്ചു എന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നത്.

രാജ്യത്ത‌് ഇതുവരെ കൊറോണ പോസിറ്റിവ് ആയി ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് ജനങ്ങൾ വിട്ടു നിൽക്കണം. വൈറസ് ബാധ തടയാൻ ആവശ്യമായ എല്ലാ നടപടികളും മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കൊറോണ വൈറസിനെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രാലയവുമായി ധാരണയിലെത്തിയതായും ഡോ അബ്ദുല്ല അൽ സനദ് പറഞ്ഞു . അത്യാവശ്യ സാഹചര്യത്തിലല്ലാതെ കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു.