LiveTV

Live

Kuwait

റിക്രൂട്ടിങ് ഓഫീസുകള്‍ നിയമം ലംഘിച്ചാല്‍ പിടിവീഴുമെന്ന് കുവെെത്ത്

റിക്രൂട്ടിങ് ഓഫീസുകള്‍ നിയമം ലംഘിച്ചാല്‍ പിടിവീഴുമെന്ന് കുവെെത്ത്

കുവൈത്തിൽ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന റിക്രൂട്ടിങ് ഓഫീസുകൾ പൂട്ടിക്കുമെന്ന് മുന്നറിയിപ്പ്. മാൻപവർ അതോറിറ്റിയാണ് രാജ്യത്തെ ഗാർഹികത്തൊഴിലാളി റിക്രൂട്ടിങ് ഓഫീസുകൾക്കു മുന്നറിയിപ്പ് നൽകിയത്. മാനദണ്ഡങ്ങൾ പാലിക്കാത്ത മക്തബുകളുടെ ലൈസൻസ് പുതുക്കി നൽകില്ലെന്നും അതോറിറ്റി വ്യക്തമാക്കി.

ഗാർഹികത്തൊഴിലാളി വകുപ്പിൽ സമയത്തിന് റിപ്പോർട്ട് ചെയ്യാതിരിക്കുക, തൊഴിലാളികളെ കരാറിൽ പറഞ്ഞ സമയം കഴിഞ്ഞ് 24 മണിക്കൂറിനകം എത്തിച്ചുനൽകാതിരിക്കുക, വിമാനത്താവളത്തിൽ എത്തിയ തൊഴിലാളിയെ ഏറ്റുവാങ്ങുന്നതിൽ കാരണമില്ലാതെ കാലതാമസം വരുത്തുക എന്നീ കുറ്റങ്ങൾ കണ്ടെത്തിയാൽ മൂന്നുമാസത്തേക്ക് ലൈസൻസ് റദ്ദാക്കും.

മറ്റുള്ളവർ കൊണ്ടുവന്ന തൊഴിലാളികളുമായി ഇടപാട് നടത്തുന്നതും, ഗാർഹികത്തൊഴിലാളി വകുപ്പിൻെറ അംഗീകാരമില്ലാത്ത ഏജൻസികളുമായി കരാർ ഒപ്പിടുന്നതും ആറുമാസം വരെ ലൈസൻസ് റദ്ദാക്കാനുള്ള കാരണമാകും. കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾ വിദേശരാജ്യങ്ങളിലെ ഏജൻസികളുടെ ആധികാരികത ഉറപ്പിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.

അതതു രാജ്യങ്ങളിലെ സർക്കാറുകളുടെ അംഗീകാരമുള്ള ഏജൻസികളുമായി മാത്രമാണ് കരാറിൽ ഏർപ്പെടേണ്ടത്. തൊഴിൽ കരാറിന്റെ പകർപ്പും ബന്ധപ്പെട്ട രാജ്യത്തിലെ കുവൈത്ത് എംബസിയുടെ സാക്ഷ്യപത്രവും ഹാജരാക്കാത്ത കുവൈത്തിലെ റിക്രൂട്ട്മെൻറ് ഏജൻസികളുടെ ലൈസൻസ് പുതുക്കിനൽകില്ലെന്നും മാൻപവർ അതോറിറ്റി വ്യക്തമാക്കി.