LiveTV

Live

Kuwait

കുവൈത്തിൽ ഇലക്ട്രിക് കാറുകൾ വ്യാപകമാക്കാനൊരുങ്ങി സർക്കാർ

കുവൈത്തിൽ ഇലക്ട്രിക് കാറുകൾ വ്യാപകമാക്കാനൊരുങ്ങി സർക്കാർ

കുവൈത്തിൽ ഇലക്ട്രിക് കാറുകൾ വ്യാപകമാക്കാൻ സർക്കാർ തലത്തിൽ നീക്കമാരംഭിച്ചു . 2022 ഓടെ രാജ്യത്ത് ഇലക്ട്രിക് കാറുകൾ കൂടുതൽ പ്രചാരത്തിലാക്കാനാണ് പദ്ധതി. അടിസ്ഥാന സൗകര്യങ്ങൾ, വെല്ലുവിളികൾ എന്നിവ സംബന്ധിച്ച് പഠിക്കാൻ പ്രത്യേക സമിതിയെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയം, കസ്റ്റംസ് വകുപ്പ്, വാണിജ്യ വ്യവസായമന്ത്രാലയം, കുവൈത്ത് സയന്‍റിഫിക് റിസര്‍ച്ച് സെന്‍റര്‍ എന്നിവയിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെയാണ് പഠനത്തിനായി ചുമതലപ്പെടുത്തിയത്. കഴിഞ്ഞ വർഷം തുടക്കത്തിൽ കുവൈത്ത് സയന്‍റിഫിക് റിസര്‍ച്ച് സെന്‍റര്‍ പരീക്ഷണാടിസ്ഥാനത്തിൽ ഒരു വൈദ്യുതി കാര്‍ രാജ്യത്തെത്തിച്ചിരുന്നു.

കുവൈത്തിെൻറ കാലവസ്ഥയോട് കാറുകള്‍ എങ്ങനെ ഇണങ്ങിച്ചേരുമെന്നും പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്നുമാണ് പ്രധാനമായും പഠനം നടത്തുന്നത്. ദൂരയാത്രകളിൽ ചാർജ് ചെയ്യുന്നതടക്കമുള്ള വെല്ലുവിളികൾ പരിഹരിക്കാൻ രാജ്യമെമ്പാടും ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് വൈദ്യുതി മന്ത്രാലയത്തിന്റെ പരിഗണയിലുണ്ട്.

സർക്കാർ വകുപ്പുകളിലെ വാഹനങ്ങൾ മാറ്റി പൂർണമായും ഇലക്ട്രിക് വാഹനങ്ങളാക്കുക, ഇലക്ട്രിക് കാറിനായുള്ള വൈദ്യുതി ഉപയോഗത്തിന് ഇളവുകളോടെയുള്ള പ്രത്യേക നിരക്ക് ഏർപ്പെടുത്തുക എന്നീ നിർദേശങ്ങളിൽ സർക്കാർ ഫത്‍വ വകുപ്പിന്റെ ഉപദേശം തേടിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച സമാപിച്ച കുവൈത്ത് മോട്ടോർ ഷോയിൽ വിവിധ കമ്പനികൾ ഇലക്ട്രിക് മോഡലുകൾ അവതരിപ്പിച്ചിരുന്നു.