LiveTV

Live

Kuwait

ഖാസിം സുലൈമാനി വധം; ഇറാന്‍ സ്ഥാനപതിയില്‍ നിന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം വിശദീകരണം തേടി 

ഇറാൻ റെവല്യൂഷനറി ഗാർഡ്‌ മേധാവി ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ട്‌ കുവൈത്തിനെതിരെ ഉയർന്ന ആരോപണത്തിൽ കുവൈത്ത് വിദേശകാര്യമന്ത്രാലയം വിശദീകരണം തേടി.

ഖാസിം സുലൈമാനി വധം; ഇറാന്‍ സ്ഥാനപതിയില്‍ നിന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം വിശദീകരണം തേടി 

ഇറാൻ റെവല്യൂഷനറി ഗാർഡ്‌ മേധാവി ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ട്‌ കുവൈത്തിനെതിരെ ഉയർന്ന ആരോപണത്തിൽ കുവൈത്ത് വിദേശകാര്യമന്ത്രാലയം വിശദീകരണം തേടി. കുവൈത്തിലെ ഇറാൻ സ്ഥാനപതിയെ കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രാലയ ആസ്ഥാനത്തു വിളിച്ചു വരുത്തിയാണ് അധികൃതർ വിശദീകരണം ആവശ്യപ്പെട്ടത്.

റെവലൂഷ്യൻ ഗാർഡിലെ എയ്റോ സ്പേസ് കമാണ്ടർ അമീറലി ഹാജിസാദെ കുവൈത്തിനെതിരെ ആരോപണം ആവർത്തിച്ച സാഹചര്യത്തിലാണ് ഇറാൻ സ്ഥാനപതി മുഹമ്മദ് ഇറാനിയെ വിദേശ കാര്യ മന്ത്രാലയ ആസ്ഥാനത്ത്‌ വിളിച്ചുവരുത്തി കുവൈത്ത് വിശദീകരണം തേടിയത്. വ്യോമാക്രമണം ഉണ്ടായ വേളയിൽ മേഖലയിൽ പറന്ന ആളില്ലാ വിമാനങ്ങളിലേറെയും കുവൈത്തിലെ അലിസാലിം ബേസിൽ നിന്നുള്ളവയാണെന്നായിരുന്നു അമീറലിയെ ഉദ്ധരിച്ചു ഇറാൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്തത്.

ഇറാൻ സൈനിക ഉദ്യോഗസ്ഥന്റെ പ്രസ്ഥാവനയിൽ വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറല്ല കടുത്ത അതൃപ്തി രേഖപ്പെടുത്തി. ആക്രമണത്തിലെ പങ്കാളിത്തം നേരത്തെ തന്നെ കുവൈത്ത് നിഷേധിച്ചതാണെന്നു വ്യക്തമാക്കിയ ജാറല്ല, വിഷയത്തിൽ യാഥാർത്ഥ്യം വ്യക്തമാക്കി കൊണ്ട്‌ ഇറാൻ ഔദ്യോഗിക പ്രതികരണം നടത്തണമെന്നും സ്ഥാനപതിയോട് ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കുന്ന ഇത്തരം പ്രസ്താവനകൾ ആവർത്തിക്കരുതെന്നും വിദേശകാര്യ സഹമന്ത്രി നിർദേശിച്ചു .

ഇറാൻ സ്ഥാനപതിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കുവൈത്ത്‌ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.