LiveTV

Live

Kuwait

കേരളത്തിൽ ഇടതുമുന്നണി നടത്തിയ മനുഷ്യ മഹാശൃംഖലക്ക് ഐക്യദാർഢ്യവുമായി കുവൈത്ത് മലയാളികളും

പൗരത്വ നിയമ ഭേദഗതിക്കെതിരെ ,കേരളത്തിൽ ഇടതുമുന്നണി നടത്തിയ മനുഷ്യ മഹാശൃംഖലക്ക് ഐക്യദാര്‍ഢ്യവുമായി കുവൈത്ത് മലയാളികളും 

കേരളത്തിൽ ഇടതുമുന്നണി നടത്തിയ മനുഷ്യ മഹാശൃംഖലക്ക് ഐക്യദാർഢ്യവുമായി കുവൈത്ത് മലയാളികളും

പൗരത്വ നിയമ ഭേദഗതിക്കെതിരെ ,കേരളത്തിൽ ഇടതുമുന്നണി നടത്തിയ മനുഷ്യ മഹാശൃംഖലക്ക് ഐക്യദാര്‍ഢ്യവുമായി കുവൈത്ത് മലയാളികളും. കേരള ആർട് ലവേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഐക്യദാർഢ്യസദസിൽ നിരവധി ആളുകൾ പങ്കാളികളായി.

കലാ കുവൈത്തിന്റെ നാല് മേഖലകൾ ചേർന്ന് അബ്ബാസിയ, സാൽമിയ ,അബുഹലീഫ, ഫഹാഹീൽ എന്നീ സ്ഥലങ്ങളിൽ ഒരേ സമയത്താണ് മനുഷ്യ ശൃംഖലയും ഐക്യദാർഢ്യ സംഗമവും സംഘടിപ്പിച്ചത്. നാലിടങ്ങളിലായി 1000ലധികം ആളുകൾ ഭരണഘടനയുടെ ആമുഖം വായിച്ചും ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലിയും കേരളത്തിലെ മനുഷ്യ ശൃംഖലക്കു ഐക്യദാർഢ്യം രേഖപ്പെടുത്തി.

അബ്ബാസിയയിൽ നടന്ന സംഗമം കല കുവൈത്ത് ജനറൽ സെക്രട്ടറി സി.കെ നൗഷാദ്ഉദ്‌ഘാടനം ചെയ്തു. സാല്‍മിയയിൽ ജെ സജി, അബുഹലീഫയിൽ നാഗനാഥൻ , ഫഹാഹീലിൽ ടിവി ഹിക്മത് , എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .