LiveTV

Live

Kuwait

കുവൈത്തിൽ 11,000 എൻജിനീയർമാരെ അയോഗ്യരാക്കിയതായി വെളിപ്പെടുത്തൽ

കുവൈത്ത് എഞ്ചിനീയേഴ്‌സ് സൊസൈറ്റി നടത്തിയ പ്രൊഫഷണൽ പരീക്ഷയിൽ പരാജയപ്പെട്ടതിനാലാണ് വിദേശ എൻജിനീയർമാർക്ക് എൻ.ഒ.സി നിഷേധിച്ചത്

കുവൈത്തിൽ 11,000 എൻജിനീയർമാരെ അയോഗ്യരാക്കിയതായി വെളിപ്പെടുത്തൽ

കുവൈത്തിൽ 11,000 എൻജിനീയർമാരെ അയോഗ്യരാക്കിയതായി വെളിപ്പെടുത്തൽ. കുവൈത്ത് എഞ്ചിനീയേഴ്‌സ് സൊസൈറ്റി നടത്തിയ പ്രൊഫഷണൽ പരീക്ഷയിൽ പരാജയപ്പെട്ടതിനാലാണ് വിദേശ എൻജിനീയർമാർക്ക് എൻ.ഒ.സി നിഷേധിച്ചത്. ഏഷ്യൻ എഞ്ചിനീയർമാരാണ് അംഗീകാരം നഷ്ടമായവരിൽ ഭൂരിഭാഗവും. കുവൈത്ത് എഞ്ചിനിയേഴ്‌സ് സൊസൈറ്റി ചെയർമാനും അറബ് എഞ്ചിനീയേഴ്‌സ് ഫെഡറേഷൻ മേധാവിയുമായ ഫൈസൽ അൽ അത്താൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എൻജിനീയർമാരുടെ ഇഖാമ പുതുക്കുന്നതിന് കുവൈത്ത് സൊസൈറ്റി ഓഫ് എൻജിയേഴ്‌സിന്റെ എൻ.ഒ.സി നിർബന്ധമാക്കിയതിനെ തുടർന്നാണ് എൻജിനീയറിങ് തസ്തികയിൽ ജോലി ചെയ്യുന്ന വിദേശികളുടെ യോഗ്യതാ സട്ടിഫിക്കറ്റുകൾ അധികൃതർ പരിശോധിച്ചു തുടങ്ങിയത്. ഇത്തരത്തിൽ 2018 മാർച്ച മുതൽ നടത്തിയ പരിശോധനയിലാണ് കെ.എസ്.ഇയുടെ അക്രഡിറ്റേഷൻ മാനദണ്ഡങ്ങൾ പൂർത്തിയാക്കാത്ത പതിനൊന്നായിരത്തോളം എൻജിനീയർമാരെ അയോഗ്യരാക്കിയത്.

ഇന്ത്യയുൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവാര്യരാണ് അംഗീകാരം നഷ്ടമായവരിൽ ഏറെയും .അംഗീകൃത സർട്ടിഫിക്കറ്റുകൾ ഇല്ലാതിരിക്കൽ, ബിരുദം നൽകിയ സർവകലാശാലകൾക്ക് അക്രഡിറ്റേഷൻ ഇല്ലാതിരിക്കൽ പ്രൊഫഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിലെ പരാജയം തുടങ്ങിയ കാരണങ്ങളാണ് ഭൂരിഭാഗം പേർക്കും യോഗ്യത നഷ്ടപെട്ടതെന്നും ഫൈസൽ അൽ അത്താൽ പറഞ്ഞു. അംഗീകൃത എൻജിനീയറിങ് ബിരുദം ഇല്ലാത്ത നിരവധി വിദേശികൾ എൻജിനീയർ തസ്തികയിൽ ഇപ്പോഴും തൊഴിലെടുക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.