LiveTV

Live

Kuwait

കുവൈത്തിൽ മെഡിക്കൽ അവധി സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ഇനി ഓണ്‍ലൈനില്‍

മെഡിക്കൽ അവധിക്കുള്ള അപേക്ഷ ഓൺലൈൻ വഴി സ്വീകരിക്കുന്ന സംവിധാനം രാജ്യത്തെ എല്ലാ ആശുപത്രികളിലും ക്ലിനിക്കുകളിലും നിലവിൽ വന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു

കുവൈത്തിൽ മെഡിക്കൽ അവധി സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ഇനി ഓണ്‍ലൈനില്‍

കുവൈത്തിൽ മെഡിക്കൽ അവധി സർട്ടിഫിക്കറ്റിന് ഇനി ഓൺലൈൻ വഴി അപേക്ഷിക്കാം. മെഡിക്കൽ അവധിക്കുള്ള അപേക്ഷ ഓൺലൈൻ വഴി സ്വീകരിക്കുന്ന സംവിധാനം രാജ്യത്തെ എല്ലാ ആശുപത്രികളിലും ക്ലിനിക്കുകളിലും നിലവിൽ വന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനുവരി 15 ബുധനാഴ്ച മുതലാണ് സംവിധാനം പ്രാബല്യത്തില്‍ വന്നത്. അവധി ആവശ്യമുള്ള സർക്കാകർ ജീവനക്കാർ ക്ലിനിക്കുകളിൽ നേരിട്ട് ചെന്നാൽ യൂസർ നെയിമും പാസ്വേഡും ലഭിക്കും.

ഇത് ഉപയോഗിച്ച് എം.ഓ.എച്ച് ആപ്ലിക്കേഷൻ വഴി മെഡിക്കൽ ലീവിന് അപേക്ഷിക്കാം. ക്യൂ.ആർ കോഡ് പരിശോധിച്ചാണ് അവധി അംഗീകരിക്കുക. മെഡിക്കൽ അവധിയുമായി ബന്ധപ്പെട്ട പ്രിൻറ് ചെയ്ത പോപ്പറുകള്‍ ഇനി സ്വീകരിക്കില്ല . അതേസമയം, പ്രായമായവരില്‍ നിന്നും ഭിന്നശേഷിക്കാരില്‍നിന്നും അത്യാവശ്യഘട്ടത്തില്‍ പേപ്പർ മെഡിക്കൽ ലീവ് അപേക്ഷ സ്വീകരിക്കും.

ഓണ്‍ലൈന്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാൻ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലെയും ആശുപത്രികളിലെയും മേധാവികളെ ചുമതലപ്പെടുത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഓണ്‍ലൈന്‍ സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതത് ഏരിയയിലെ എം.യോ.എച്ച് കാര്യാലയങ്ങളുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ നിർദേശിച്ചു.