LiveTV

Live

Kuwait

സുൽത്താൻ ഖാബൂസിനോടുള്ള ആദരസൂചകമായി കുവൈത്തിൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പൊതു അവധിയും 

അന്തരിച്ച ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസിനോടുള്ള ആദരസൂചകമായി കുവൈത്തിൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പൊതു അവധിയും പ്രഖ്യാപിച്ചു.

സുൽത്താൻ ഖാബൂസിനോടുള്ള ആദരസൂചകമായി കുവൈത്തിൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പൊതു അവധിയും 

അന്തരിച്ച ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസിനോടുള്ള ആദരസൂചകമായി കുവൈത്തിൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പൊതു അവധിയും പ്രഖ്യാപിച്ചു. അമീർ ഷൈഖ്‌ സബാഹ്‌ അൽ അഹമദ്‌ അൽ സബാഹിന്റെ ഉത്തരവനുസരിച്ചു ശനി ഞായർ തിങ്കൾ ദിവസങ്ങളിൽ രാജ്യത്തെ മുഴുവൻ സർക്കാർ ഓഫീസുകൾക്കും അവധിയായിരിക്കും.

രാജ്യത്തെ മുഴുവൻ സർക്കാർ കാര്യാലയങ്ങളിലും ഈ ദിവസങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും ഈ ദിവസങ്ങളിൽ അവധിയായിരിക്കും. നാളെയും മറ്റന്നാളുമായി നടത്താനിരുന്ന ഹൈസ്‌കൂൾ പരീക്ഷകൾ ചൊവ്വ , ബുധൻ ദിവസങ്ങളിലേക്ക് മാറ്റിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

അന്തരിച്ച സുല്‍ത്താന്‍ ഖാബൂസിന്റെ മൃതദേഹം മസ്കത്തിലെ ഗാലയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. ഏറെക്കാലമായി ചികില്‍സയിലായിരുന്ന സുല്‍ത്താന്‍ ഖാബൂസ് ഇന്നലെ രാത്രിയാണ് വിട പറഞ്ഞത്.

അന്തരിച്ച സുല്‍ത്താന്‍ ഖാബൂസിന്റെ മൃതദേഹം ഖബറടക്കി
Also Read

അന്തരിച്ച സുല്‍ത്താന്‍ ഖാബൂസിന്റെ മൃതദേഹം ഖബറടക്കി