LiveTV

Live

Kuwait

കുവൈത്തിൽ ബൈക്ക് ഡെലിവറി ജീവനക്കാരെ ലക്ഷ്യമിട്ട് ആഭ്യന്തരമന്ത്രാലയം പരിശോധനാ കാമ്പയിൻ ആരംഭിക്കുന്നു

കുവൈത്തിൽ ബൈക്ക് ഡെലിവറി ജീവനക്കാരെ ലക്ഷ്യമിട്ട് ആഭ്യന്തരമന്ത്രാലയം പരിശോധനാ കാമ്പയിൻ ആരംഭിക്കുന്നു

കുവൈത്തിൽ ബൈക്ക് ഡെലിവറി ജീവനക്കാരെ ലക്ഷ്യമിട്ട് ആഭ്യന്തരമന്ത്രാലയം പരിശോധനാ കാമ്പയിൻ ആരംഭിക്കുന്നു. ഡെലിവറി ജീവനക്കാർ വ്യാപകമായി ഗതാഗത നിയമം ലംഘിക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.

ഭക്ഷണ സാധനങ്ങളും പലചരക്കുകളും ബൈക്കിൽ വീടുകളിൽ കൊണ്ടുപോയി കൊടുക്കുന്നവവർ ഗതാഗത നിയമം പാലിക്കുന്നതിൽ നിസംഗത പുലർത്തുന്നതായാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഹെൽമെറ്റ് ധരിക്കാതിരിക്കുക ലൈസൻസ് ഇല്ലാതെ ബൈക്ക് ഓടിക്കുക. റെഡ് സിഗ്നൽ ലംഘിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ ഇത്തരക്കാരിൽ കൂടുതൽ കണ്ടുവരുന്നതായാണ് പരാതി. കാമ്പയിനിലൂടെ അധികൃതർ ലക്ഷ്യമിടുന്നതും ഇത്തരം നിയമലംഘനങ്ങളാണ്. ആറ് ഗവർണറേറ്റുകളിലും പ്രത്യേക സംഘം രൂപവത്കരിച്ച് വ്യാപക പരിശോധന നടത്താനാണ് പദ്ധതി. ഡെലിവറി ജീവനക്കാർ മുന്നറിയിപ്പില്ലാതെ ട്രാക്ക് തെറ്റിക്കുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാവുന്നു. ഡെലിവറി ബോയ്സ് അപകടത്തിൽപെട്ടത് സംബന്ധിച്ച കൃത്യമായ സ്റ്റാറ്റിസ്റ്റിക്സ് ലഭ്യമല്ലെങ്കിലും രാജ്യത്ത് ബൈക്ക് അപകടങ്ങൾ പത്തുവർഷത്തിനിടെ കുത്തനെ ഉയർന്നതായാണ് ആശുപത്രി രേഖകൾ സാക്ഷ്യപ്പെടുത്തുന്നത്.