LiveTV

Live

Kuwait

കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന സ്പോൺസർമാർക്ക് പിഴ ചുമത്തുമെന്ന് മാൻപവർ അതോറിറ്റി

കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന സ്പോൺസർമാർക്ക് പിഴ ചുമത്തുമെന്ന് മാൻപവർ അതോറിറ്റി

കുവൈത്തിൽ ഗാർഹികത്തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന സ്പോൺസർമാർക്ക് പിഴ ചുമത്തുമെന്ന് മാൻപവർ അതോറിറ്റി. ഗാർഹിക ജോലിക്കാർക്ക് വാരാന്ത അവധിയും വാർഷികാവധിയും നൽകുന്നതിൽ വീഴ്ച വരുത്തരുതെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.

വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി വീട്ടുജോലിക്കാരുടെ ശമ്പളം വെട്ടിക്കുറക്കുകയോ പിടിച്ചുവെക്കുകയോ ചെയ്യുന്നതായ പരാതി വർധിച്ചതിനെ തുടർന്നാണ് മാൻപവർ അതോറിറ്റി സ്പോണ്‍സര്‍മാര്‍ക്ക് മുന്നറിയിപ്പ് നൽകിയത്. തൊഴിലാളികൾക്ക് ശമ്പളം സമയത്തിനു നൽകണം. ഇതിൽ വീഴ്ച വരുത്തിയാൽ വൈകിപ്പിക്കുന്ന ഓരോ മാസത്തിനും പത്ത് ദീനാർ വീതം പിഴയീടാക്കും. ഗാർഹികത്തൊഴിലാളികളുടെ അവകാശവും സ്പോൺസർമാരുടെ ഉത്തരവാദിത്തവും സംബന്ധിച്ച് ബോധവത്കരണ കാമ്പയിൻ ആരംഭിച്ചതായും മാൻപവർ അതോറിറ്റി വ്യക്തമാക്കി. ശമ്പളം വൈകിപ്പിക്കാനും തടഞ്ഞുവെക്കാനും സ്പോൺസർക്ക് അവകാശമില്ല നിയമങ്ങൾ പാലിച്ചും തൊഴിലാളിയുടെ അന്തസ്സ് പരിഗണിച്ചും മനുഷ്യത്വത്തോടെ ഇടപെടണം. വാരാന്ത അവധിയും വാർഷികാവധിയും നൽകുന്നതിൽ വീഴ്ച വരുത്തരുത്. സുരക്ഷിതമായി വെക്കാൻ തൊഴിലാളി ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഒഴികെ അവരുടെ സിവിൽ ഐഡി പാസ്പോർട്ട് തുടങ്ങിയ വ്യക്‌തിഗത രേഖകൾ പിടിച്ചുവെക്കരുത്. തൊഴിലാളിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തർക്കമുണ്ടെങ്കിൽ മാൻപവർ അതോറിറ്റിയിലെ ഗാർഹികത്തൊഴിലാളി വിഭാഗത്തിൽ പരാതി നൽകുകയാണ് വേണ്ടതെന്നും അധികൃതർ കൂട്ടിച്ചേർത്തു.