LiveTV

Live

Kuwait

ഗള്‍ഫില്‍ മത്സരത്തിനൊരുങ്ങി കുവൈത്ത് എയർവെയ്‌സ്

യൂറോപ്യൻ നിർമാതാക്കളായ ‘എയർ ബസി’ന്റെ വിവിധ ശ്രേണികളിലുള്ള 28 പുതിയ വിമാനങ്ങൾ വാങ്ങി സർവിസ് വിപുലപ്പെടുത്താനാണ് പദ്ധതി.

ഗള്‍ഫില്‍ മത്സരത്തിനൊരുങ്ങി  കുവൈത്ത് എയർവെയ്‌സ്

പുതിയ സർവീസുകൾ ആരംഭിച്ചും സേവനം മെച്ചപ്പെടുത്തിയും കൂടുതൽ യാത്രക്കാരെ ആകർഷിക്കാനുള്ള ഒരുക്കത്തിലാണ് കുവൈത്തിന്റെ ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവെയ്‌സ്. നിലവിൽ നഷ്ടത്തിലോടുന്ന കമ്പനി അടുത്ത വർഷത്തോടെ ലാഭത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം ഉണ്ടായ വർദ്ധന കുവൈത്ത് എയർവേയ്‌സിന്റെ വിപുലീകരണ നടപടികളുടെ ഫലമാണെന്നാണ് വിലയിരുത്തൽ. ജിസിസിയിലെ മുൻനിരക്കാരായ എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർവേയ്സ് എന്നിവയുമായി മത്സരത്തിനൊരുങ്ങുകയാണ് കുവൈത്ത് എയർവേയ്സ്. അടുത്ത ഒരു വർഷത്തിനുള്ളിൽ നിരവധി പുതിയ സർവിസുകൾ ആരംഭിക്കാൻ കുവൈത്ത് എയർവേയ്സിന് പദ്ധതിയുണ്ട്. ഇതിനായി 2020 ൽ കൂടുതൽ വിമാനങ്ങൾ വാങ്ങും.

യൂറോപ്യൻ നിർമാതാക്കളായ 'എയർ ബസി’ന്റെ വിവിധ ശ്രേണികളിലുള്ള 28 പുതിയ വിമാനങ്ങൾ വാങ്ങി സർവിസ് വിപുലപ്പെടുത്താനാണ് പദ്ധതി. അതിനിടെ കുവൈത്ത് എയർവെയ്‌സിന്റെ ഏതൻസിലേക്കുള്ള വിമാന സർവീസ് 2020 ജൂലൈയിൽ ആരംഭിക്കുമെന്നു കമ്പനി ചെയ്ർമാൻ യൂസുഫ് അൽ ജാസിം അറിയിച്ചു. ഗ്രീസും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന് കരുത്തു പകരുന്നതാണ് പുതിയ വിമാന സർവീസ് എന്നും നേരിട്ടുള്ള പ്രതിദിന സർവീസ് ആണ് ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.