LiveTV

Live

Kuwait

കുവൈത്തിലെ സർക്കാർ സ്‌കൂളുകളിൽ അനധികൃതമായി പ്രവേശനം നേടിയ കുട്ടികളെ പുറത്താക്കും

മുപ്പതിനായിരത്തോളം വിദ്യാർത്ഥികൾ അനധികൃത മാര്‍ഗങ്ങളിലൂടെ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയിട്ടുണ്ടെന്നും അടുത്ത അധ്യയന വര്‍ഷത്തിൽ ഇവരെ മുഴുവൻ നീക്കുമെന്നും അധികൃതർ വ്യക്തമാക്കി

കുവൈത്തിലെ സർക്കാർ സ്‌കൂളുകളിൽ അനധികൃതമായി പ്രവേശനം നേടിയ കുട്ടികളെ പുറത്താക്കും

കുവൈത്തിലെ സർക്കാർ സ്‌കൂളുകളിൽ അനധികൃതമായി പ്രവേശനം നേടിയ വിദേശി, ബിദൂനി വിദ്യാർഥികളെ പുറത്താക്കാനൊരുങ്ങി വിദ്യാഭ്യാസമന്ത്രാലയം. മുപ്പതിനായിരത്തോളം വിദ്യാർത്ഥികൾ അനധികൃത മാര്‍ഗങ്ങളിലൂടെ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയിട്ടുണ്ടെന്നും അടുത്ത അധ്യയന വര്‍ഷത്തിൽ ഇവരെ മുഴുവൻ നീക്കുമെന്നും അധികൃതർ വ്യക്തമാക്കി. കുവൈത്തി വനിതകൾക്ക് വിദേശികളിൽ ജനിച്ച കുട്ടികൾ, അധ്യാപകരുടെ മക്കൾ, നയതന്ത്രജ്ഞരുടെ മക്കൾ തുടങ്ങിയവരും ഒഴിവാക്കപ്പെടുന്ന വിദേശവിദ്യാർഥികളിൽ ഉൾപ്പെടും.

പൊതുവിദ്യാഭ്യാസത്തിനായി ഭാരിച്ച തുക മന്ത്രാലയം ചെലവഴിക്കുന്നുണ്ടെങ്കിലും അനർഹർ ആനുകൂല്യം കൈപ്പറ്റുന്നത് അംഗീകരിക്കാനാവില്ല എന്നാണ് അധികൃതരുടെ നിലപാട്. വിദ്യാർഥികളുടെ ആധിക്യം മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ സ്കൂളുകൾ സ്ഥാപിക്കുന്നതും നിലവിലുള്ളവയിൽ ക്ലാസ് മുറികൾ വർധിപ്പിക്കുന്നതും പരിഗണനയിലാണെന്നും വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു ഫർവാനിയ, ജഹ്റ എന്നിവിടങ്ങളിലെ പൊതുവിദ്യാലയങ്ങളാണ് വിദ്യാർഥികളുടെ ആധിക്യം മൂലം പ്രയാസപ്പെടുന്നത്.