LiveTV

Live

Kuwait

ഫിലിപ്പീൻസിന്‍റെ ഗാർഹികതൊഴിലാളി റിക്രൂട്ട്മെന്‍റിലെ ചില നിബന്ധനകൾ കുവൈത്ത് നിരാകരിച്ചു

രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന വ്യവസ്ഥകൾ ഉൾപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കുവൈത്ത് ഇവ തള്ളിയത്

ഫിലിപ്പീൻസിന്‍റെ ഗാർഹികതൊഴിലാളി റിക്രൂട്ട്മെന്‍റിലെ ചില നിബന്ധനകൾ കുവൈത്ത് നിരാകരിച്ചു

ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഫിലിപ്പീൻസ് അധികൃതർ മുന്നോട്ടു വെച്ച ചില നിബന്ധനകൾ കുവൈത്ത് നിരാകരിച്ചു. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന വ്യവസ്ഥകൾ ഉൾപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കുവൈത്ത് ഇവ തള്ളിയത്. ഫിലിപ്പൈന്‍സില്‍നിന്ന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട അന്തിമ കരാർ ഇതുവരെ ഒപ്പുവെച്ചിട്ടില്ലെന്ന് മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. കുവൈത്ത് മുന്നോട്ടുവെച്ച കരാർ വ്യവസ്ഥകൾ അംഗീകരിക്കാതെ ഫിലിപ്പീൻസ് കൂടുതൽ കാര്യങ്ങൾ ആവശ്യപ്പെടുകയായിരുന്നു.

രാജ്യത്തു ഗാര്‍ഹിക തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താൻ കുവൈത്ത് ആഭ്യന്തരമായി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും മാൻപവർ അതോറിറ്റി വ്യക്തമാക്കി . നേരത്തെ, കുവൈത്തിൽ ഫിലിപ്പൈൻ ഗാർഹികത്തൊഴിലാളികൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ആരോപണം ഇരുരാജ്യങ്ങളും തമ്മിലുള്ളനയതത്ര ബന്ധത്തെ വരെ ബാധിച്ചിരുന്നു . കുവൈത്തിലെ മുഴുവൻ ഫിലിപ്പൈൻ തൊഴിലാളികളോടും മാതൃരാജ്യത്തേക്കു മടങ്ങിയെത്താൻ പ്രസിഡണ്ട് നിർദേശിക്കുകയും ചെയ്‌തിരുന്നു.