LiveTV

Live

Kuwait

സ്ത്രീകള്‍ക്കെതിരായ അതിക്രമം; കണക്കുകള്‍ പുറത്ത് വിട്ട് കുവെെത്ത് മനുഷ്യാവകാശ സമിതി

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ ചെറുക്കുന്നതിനായുള്ള കരട് നിയമം മനുഷ്യാവകാശ സമിതി ശില്പശാലയിൽ അവതരിപ്പിച്ചു.

സ്ത്രീകള്‍ക്കെതിരായ അതിക്രമം; കണക്കുകള്‍ പുറത്ത് വിട്ട് കുവെെത്ത് മനുഷ്യാവകാശ സമിതി

കുവൈത്തിൽ 54 ശതമാനം സ്ത്രീകള്‍ ഏതെങ്കിലും തരത്തിലുള്ള അതിക്രമം നേരിടുന്നതായി സർവേ ഫലം. കുവൈത്ത് മനുഷ്യാവകാശ സമിതിയുടെ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്, 36 ശതമാനം സ്ത്രീകൾ ശാരീരിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതായും സർവേ റിപ്പോർട്ടിൽ പറയുന്നു.

സ്ഥിര താമസക്കാരായ വിദേശികൾ ഉൾപ്പെടെ 17-57 വയസ്സിനിടയിലുള്ള 320 ഓളം പേരാണ് സർവേയിൽ പങ്കെടുത്തത്. രാജ്യത്തെ 54 ശതമാനം സ്ത്രീകളും ഏതെങ്കിലും തരത്തിലുള്ള അതിക്രമത്തിന് ഇരയാക്കപ്പെടുന്നതായാണ് സർവേഫലം. ഇതില്‍ 45 ശതമാനം സ്ത്രീകള്‍ മാനസിക അക്രമങ്ങള്‍ നേരിടുന്നവരാണ്. 36 ശതമാനം സ്ത്രകള്‍ ശാരീരിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ട്.

16 ശതമാനം ലൈംഗിക പീഡനങ്ങളും രണ്ട് ശമതാനം സാമ്പത്തിക അക്രമങ്ങളും നേരിടുന്നവരാണെന്നും സര്‍വേയിലുണ്ട്. ‘സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ തടയുന്നതിനായുള്ള ദേശീയ ദർശനം’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ശില്പശാലയിലാണ് ഹ്യൂമൻ റൈറ്റ് സൊസൈറ്റി സര്‍വേ വിവരങ്ങള്‍ പുറത്തുവിട്ടത്. സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഹവല്ലിയിൽ നടന്ന ശില്പശാലയിൽ മനുഷ്യാവകാശ പ്രവത്തകരും നയതന്ത്രഉദ്യോഗസ്ഥരും സ്ത്രീകളുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെ പ്രതിനിധികളും പങ്കെടുത്തു.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ ചെറുക്കുന്നതിനായുള്ള കരട് നിയമം മനുഷ്യാവകാശ സമിതി ശില്പശാലയിൽ അവതരിപ്പിച്ചു. എല്ലാ തരത്തിലുമുള്ള ലിംഗ വിവേചനം ഇല്ലാതാക്കുന്നതിനു ആഗോളതലത്തിൽ മനുഷ്യാവകാശ സമിതികൾ കൈക്കൊണ്ടു വരുന്നപ്രവർത്തനങ്ങളുടെ ചുവടു പിടിച്ചുള്ളതാണ് കരട് നിയമമെന്ന് മുഷ്യാവകാശസമിതി അറ്റോർണിയായ അത്‌യബ് അല്‍ ഷാതി പറഞ്ഞു.