LiveTV

Live

Kuwait

ഭരണത്തിലും ജുഡീഷ്യറിയിലും ഫാഷിസം പിടിമുറുക്കുന്നു: സച്ചിദാനന്ദന്‍

വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡന്റ് റസീന മൊഹിയുദ്ധീൻ അധ്യക്ഷയായിരുന്നു. 

ഭരണത്തിലും ജുഡീഷ്യറിയിലും ഫാഷിസം പിടിമുറുക്കുന്നു: സച്ചിദാനന്ദന്‍

വെല്‍ഫെയര്‍ കേരള കുവൈത്ത് ആറാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതു സമ്മേളനം കവി സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. ഭരണസിരാ കേന്ദ്രങ്ങളിലും ജഡീഷ്യറിയിലും ഫാഷിസം പിടിമുറുക്കികൊണ്ടിരിക്കുന്നത്തിന്റെ സൂചനകളാണ് വർത്തമാനകാല ഇന്ത്യയിൽ ദൃശ്യമാകുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

മംഗഫ് അൽ നജാത്ത് സ്‌കൂളിൽ നടന്ന സമ്മേളനത്തിൽ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രെട്ടറി കെ.എ ഷഫീഖ് മുഖ്യപ്രഭാഷണം നിർവഹിച്ചു. വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡന്റ് റസീന മൊഹിയുദ്ധീൻ അധ്യക്ഷയായിരുന്നു. വെൽഫെയർ കുവൈത്തിന്റെ സേവന വിഭാഗമായ ടീം വെല്‍ഫെയറിന്റെ ഔദ്യോഗിക പ്രഖ്യാപനവും ചടങ്ങിൽ നടന്നു. പ്രവാസി സഞ്ചയിക പദ്ധതിയുടെ ഫ്ലയര്‍ പ്രകാശനം സച്ചിദാനന്ദന്‍ നിർവഹിച്ചു. ഭവനരഹിതരായ പ്രവാസികൾക്കായുള്ള വെല്‍ഫെയര്‍ ഹോം പദ്ധതിയുടെ ഫ്ലയര്‍ പ്രകാശനം കെ.എ ഷഫീഖ് നിര്‍വ്വഹിച്ചു. ‌കെ അബ്ദുറഹ്മാന്‍, ഖലീല്‍ റഹ്മാന്‍, ഗിരീഷ്‌ വയനാട്, വിഷ്ണു നടേശ്, അന്‍വര്‍ ഷാജി, അന്‍വര്‍ സയീദ്‌, അയ്യൂബ് കേച്ചേരി തുടങ്ങിയവർ സംബന്ധിച്ചു.